തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി. വധുവിന്റെ അച്ഛന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക് പറ്റി. വിവാഹത്തിന് ക്ഷണിക്കാത്തതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കം വലിയ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.[www.malabarflash.com]
വിഴിഞ്ഞത്ത് നിന്നെത്തിയ ഒരാള്‍ കല്യാണം വിളിച്ചില്ലെന്ന് ആരോപിച്ച് വധുവിന്റെ അച്ഛനുമായി വാക്കേറ്റമുണ്ടായി തല്ലിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. സംഘര്‍ത്തില്‍ പരുക്കേറ്റവരെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.
Post a Comment