Top News

എസ്.ടി.യു ക്ഷേമനിധി ഓഫീസ് മാർച്ച് നടത്തി

കാഞ്ഞങ്ങാട്: നിർമാണ തൊഴിലാളി ക്ഷേമ നിധി ബോർഡിന്റെ കൊടുകാര്യസ്ഥതക്കെതിരെ നിർമാണ തൊഴിലാളി യൂണിയൻ (എസ്.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ടെ ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് നടത്തി .[www.malabarflash.com]


കഴിഞ്ഞ ആറ് മാസമായി മുടങ്ങിക്കിടക്കുന്ന ക്ഷേമനിധി പെൻഷനും ഒരു വർഷത്തിലധികമായി മുടങ്ങിക്കിടക്കുന്ന വിവിധ ആനുകൂല്യങ്ങളും ഉടൻ ലഭ്യമാക്കുക, ക്ഷേമനിധി സെസ് പിരിവ് ഊർജിതപ്പെടുത്തുക, ക്ഷേമനിധിയെ തകർച്ചയിൽ നിന്നും സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. 

 എസ്.ടി.യു സംസ്ഥാന ട്രഷറർ കെ.പി.മുഹമ്മദ് അശ്റഫ് ഉൽഘാടനം ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് ജന.സെക്രട്ടറി ബഷീർ വെള്ളിക്കോത്ത്,എസ്.ടി.യു ജില്ലാ പ്രസിഡണ്ട് എ അഹ്മദ് ഹാജി, ജന.സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, മാഹിൻ മുണ്ടക്കൈ, പി.ഐ.എ.ലത്തീഫ്, എൽ.കെ. ഇബ്രാഹിം, മൊയ്തീൻ കൊല്ലമ്പാടി, കരീം കുശാൽ നഗർ, യൂനുസ് വടകരമുക്ക്, ബി.എ.അബ്ദുൽ മജീദ്, മുഹമ്മദ് കുഞ്ഞി കുളിയങ്കാൽ, അബ്ദുൽ റഹ്മാൻ സെവൻസ്റ്റാർ, ജാഫർ മുവാരിക്കുണ്ട് പ്രസംഗിച്ചു.

Post a Comment

Previous Post Next Post