Top News

സെനഗല്‍ നേടി; പരാജയത്തിലും തലയുയര്‍ത്തി ഖത്തര്‍


അല്‍ തുമാമ: ലോകകപ്പില്‍ ആതിഥേയരായ ഖത്തറിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി ആഫ്രിക്കന്‍ ചാമ്പ്യന്‍മാരായ സെനഗല്‍. ആദ്യ റൗണ്ട് കടക്കാന്‍ വിജയം ഇരുടീമുകള്‍ക്കും അനിവാര്യമായ മത്സരത്തില്‍ ഖത്തര്‍ ശക്തമായ മത്സരമാണ് കാഴ്ച വെച്ചത്. ഫിഫ ഫുട്ബോള്‍ ചരിത്രത്തില്‍ തങ്ങളുടെ ആദ്യ ഗോള്‍ നേടാന്‍ ഖത്തറിനായി.[www.malabarflash.com]


41ാം മിനിറ്റില്‍ സെനഗലിന്റെ മുന്നേറ്റതാരം ബൗലായെ ഡിയയാണ് ടീമിനായി ആദ്യം വലകുലുക്കിയത്. പ്രതിരോധതാരം ഖൗക്കിയുടെ പിഴവിലൂടെയാണ് ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സെനഗല്‍ വീണ്ടും ഖത്തറിനെ ഞെട്ടിച്ചു. ഇത്തവണ ഫമാറ ഡൈഡ്ഹിയോവുവാണ് സെനഗലിനായി ലക്ഷ്യം കണ്ടത്.

78ാം മിനിറ്റില്‍ ഖത്തര്‍ ലോകകപ്പിലെ ചരിത്ര ഗോള്‍ നേടി. ഫിഫ ഫുട്ബോള്‍ ചരിത്രത്തിലെ ഖത്തറിന്റെ ആദ്യ ഗോളാണിത്. മുഹമ്മദ് മുന്‍ടാരിയാണ് ഖത്തറിനായി ചരിത്രമെഴുതിയത്. മുഹമ്മദിന്റെ ക്രോസിന് കൃത്യമായി തലവെച്ച മുന്‍ടാരി ലക്ഷ്യംകണ്ടു. സെനഗല്‍ 84-ാം മിനിറ്റില്‍ മൂന്നാം ഗോളടിച്ചു. പകരക്കാരനായി വന്ന ബാംബ ഡിയെങ്ങാണ് സെനഗലിനായി വീണ്ടും വലകുലുക്കിയത്.

Post a Comment

Previous Post Next Post