Top News

കൊയിലാണ്ടിയിൽനിന്ന് കാണാതായ പെൺകുട്ടി കർണാടകയിൽ; രണ്ടു യുവാക്കളും പിടിയിൽ

കൊയിലാണ്ടി: കുറുവങ്ങാടുനിന്ന് കാണാതായ 17കാരിയെ കർണാടകയിൽ കണ്ടെത്തി. കൂടെയുണ്ടായിരുന്ന രണ്ടു യുവാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബർ 30ന് ഉച്ചക്കാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.[www.malabarflash.com]


സി.ഐ എൻ. സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെയും കുറുവങ്ങാട് കേളമ്പത്ത് ജാസിക് അലി (36), സുഹൃത്തായ എരഞ്ഞിക്കൽ മണ്ണാർക്കണ്ടി അൽ ഇർഫാത്തിൽ ഷംനാദ് (33) എന്നിവരെയും കർണാടകയിലെ മടിവാളയിൽ പിടികൂടിയത്.

സിനിമയിൽ അഭിനയിപ്പിക്കാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ചാണ് തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. യഥാർഥ നമ്പർ മാറ്റിയാണ് ഇവർ വാഹനത്തിൽ സഞ്ചരിച്ചിരുന്നതെന്ന് അറിയുന്നു.

അന്വേഷണ സംഘത്തിൽ എസ്.ഐ വി.ആർ. അരവിന്ദ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ ഒ.കെ. സുരേഷ്, വിനീഷ്, വനിത സിവിൽ പോലീസ് ഓഫിസർ വി. മവ്യ എന്നിവരാണ് ഉണ്ടായിരുന്നത്. ജാസിക് അലി ഒരു സിനിമയുടെ സംവിധായകനാണ്.

Post a Comment

Previous Post Next Post