Top News

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ ഉറൂസ് മുബാറക് മാര്‍ച്ച് 2 മുതല്‍

പുത്തിഗെ : പ്രമുഖ ആത്മീയ പണ്ഡിതനും മുഹിമ്മാത്ത് ശില്‍പിയുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 17 -ാം മത് ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാനവും മാർച്ച് 2 മുതല്‍ 5 വരെ മുഹിമ്മാത്തില്‍ നടക്കും. ഉറൂസ് പരിപാടികൾ വിശദീകരിക്കുന്നതിന് വിളിച്ചു ചേർത്ത പ്രഖ്യാപന സംഗമം ജില്ലാ സുന്നി സംഘടനാ സ്ഥാപങ്ങളുടെ ഭാരവാഹികളും പ്രവർത്തകരും കൊണ്ട് പ്രൗഡമായി.[www.malabarflash.com]

പ്രഖ്യാന സംഗമത്തിന് മുന്നോടിയായി നടന്ന അഹ്ദൽ മഖാം സിയാറത്തിന് സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങളും മൗലിദ് സദസ്സിന് അബ്ബാസ് സഖാഫി കാവുംപുറവും നേതൃത്വവും നൽകി.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജന.സെക്രട്ടറി പള്ളങ്കോട് അബ്ദുൽ കാദിർ മദനിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രഖ്യാപന സംഗമം മുഹിമ്മാത്ത് ജന.സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉത്ഘാടനം ചെയ്തു.സമസ്ത കർണാടക സംസ്ഥാന സെക്രട്ടറി കെ.പി ഹുസൈൻ സഅദി കെ.സി റോഡ് മുഖ്യ പ്രഭാഷണം നടത്തി.സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ വിഷയാവതരണവും മൂസ സഖാഫി കളത്തൂർ പദ്ധതി അവതരണവും നടത്തി.

അബ്ദുൽ കാദിർ സഖാഫി മൊഗ്രാൽ ആമുഖ പ്രഭാഷണം നടത്തി. സയ്യിദ് അബ്ദുൽ കരീം അൽ ഹാദി, സയ്യിദ് അലവി തങ്ങൾ ചെട്ടുംകുഴി, വൈ.എം അബ്ദുൽ റഹ്മാൻ അഹ്‌സനി, അബ്ദുൽ കാദിർ സഖാഫി കാട്ടിപ്പാറ, ഹാജി അമീറലി ചൂരി, എം അന്തുഞ്ഞി മൊഗർ, സി.എൻ അബ്ദുൽ കാദിർ മാസ്റ്റർ , ഇത്തിഹാദ് മുഹമ്മദ് ഹാജി, കന്തൽ സൂപ്പി മദനി, കെ.എച് അബ്ദുല്ല മാസ്റ്റർ , ഇബ്രാഹിം സഖാഫി കർണൂർ , എം എ അബ്ദുൽ കാദിർ മുസ്‌ലിയാർ ഷേണി , ഇബ്രാഹിം ദാരിമി ഗുണാജെ, എസ്.എ അബ്ദുൽ ഹമീദ് മൗലവി ആലംപാടി, അടക്ക മുഹമ്മദ് ഹാജി , ഹുസൈൻ മുട്ടത്തൊടി, ഇബ്രാഹിം ഹാജി കുബണൂർ, ജീലാനി അബ്ദുൽ റഹ്മാൻ ഹാജി, സി.എം എ ചേരൂർ, അബ്ദുസലാം സഖാഫി പാടലടുക്ക തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

Previous Post Next Post