Top News

വന്യജീവി ഫോട്ടോഗ്രഫർ പുരസ്‌കാരം വനിതാ ഫോട്ടോഗ്രാഫറുടെ 'തേനീച്ചപ്പന്തി'ന്

വൈൽഡ്‌ലൈഫ് രംഗത്തെ ഓസ്കാർ എന്ന് വിശേഷിപ്പിക്കാവുന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ പുരസ്കാരം പ്രഖ്യാപിച്ചു. ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം നൽകുന്ന പുരസ്കാരം ഈ വർഷം ഒരു വനിതാ ഫോട്ടോഗ്രാഫർക്ക് നൽകും. 

അമേരിക്കൻ ഫോട്ടോഗ്രാഫർ കാരെൻ എയ്ഗ്നർ പകർത്തിയ തേനീച്ചകളുടെ ഇണചേരൽ ചിത്രത്തിനാണ് പുരസ്ക്കാരം. നാഷണൽ ജ്യോഗ്രഫിക്കിന്‍റെ മുൻ ഫോട്ടോഗ്രാഫർ കൂടിയാണ് കാരെൻ. 59 വർ ഷത്തെ ചരിത്രത്തിൽ അഞ്ച് തവണ മാത്രമാണ് വനിതകൾക്ക് പുരസ് കാരം ലഭിച്ചത്. അതിനാൽ ഈ വർഷത്തെ അവാർഡ് പ്രഖ്യാപനം കുറച്ചുകൂടി മധുരിതമാണ്. 

കാരെൻ എയ്ഗ്നര്‍ ചിത്രത്തിന് 'ബിഗ് ബൂസ്' എന്നാണ് പേരിട്ടിരിക്കുന്നത്. സസ്തനി വിഭാഗത്തിൽ ഇന്ത്യൻ വംശജനായ ആനന്ദ് നമ്പ്യാർക്കാണ് പുരസ്കാരം ലഭിച്ചത്. ഹിമാലയത്തിന്‍റെ മലയിടുക്കിലൂടെ ഒഴുകുന്ന ഐബെക്സ് സംഘത്തെ പകർത്തിയതിനാണ് പുരസ്കാരം ലഭിച്ചത്. ഗ്രേറ്റ് ക്ലിഫ് ചേസ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 

16 വയസ്സുകാരിയായ ടൻഔവ്യുട്ടി ചൈതനാകോണിന്റെ ദി ബ്യൂട്ടി ഓഫ് ബലീനാണ് യുവ ഗ്രാൻഡ് ടൈറ്റിൽ പുരസ്കാരം നേടിയത്. 93 രാജ്യങ്ങളിൽ നിന്നായി 38,575 ചിത്രങ്ങളാണ് അപേക്ഷയായി ലഭിച്ചത്. അവസാന റൗണ്ടിൽ നിന്ന് 100 ചിത്രങ്ങൾ തിരഞ്ഞെടുത്ത ശേഷമാണ് അന്തിമ വിജയികളെ പ്രഖ്യാപിച്ചത്.

Post a Comment

Previous Post Next Post