Top News

കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ ആരോഗ്യനിലയിൽ പുരോഗതി

കോഴിക്കോട്: അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആരോഗ്യനിലയിൽ പുരോഗതി. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുകയും സംസാരിക്കുകയും ചെയ്തതായി മുസ്ലിയാരുടെ മകൻ അബ്ദുൽ ഹക്കീം അസ്ഹരി അറിയിച്ചു.[www.malabarflash.com]


ഓരോ ദിവസത്തേയും വിവരങ്ങള്‍ പ്രതീക്ഷ നല്‍കുന്നതാണ്. ഉസ്താദുമായി സംസാരിക്കാറുണ്ടെന്നും രക്തസമ്മര്‍ദ്ദം മൂലമുണ്ടായ പ്രയാസങ്ങളാണ് അനുഭവപ്പെട്ടതെന്നും ഹകീം അസ്ഹരി പറഞ്ഞു.

സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഉസ്താദിന് വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡോക്ടര്‍മാരുമായി ടെലികോണ്‍ഫറന്‍സ് വഴിയും ബന്ധപ്പെടുന്നുണ്ട്.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷ. ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നുമുള്ള പ്രാര്‍ഥന ലഭിക്കുന്നുവെന്നതാണ് ഏറ്റവും ആശ്വാസകരമെന്നും ഹകീം അസ്ഹരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Post a Comment

Previous Post Next Post