Top News

ഫ്രിഡ്ജിൽ സൂക്ഷിച്ചത് 10 കിലോ മനുഷ്യമാംസം,​ ഫ്രീസറിൽ ആന്തരികാവയവങ്ങൾ,​ നരഭോജനം സമ്മതിച്ച് പ്രതികൾ,​ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

പത്തനംതിട്ട: ഇലന്തൂരില്‍ നരബലി നടന്ന ഭഗവല്‍ സിംഗ്-ലൈല ദമ്പതികളുടെ വീട്ടിലെ ശാസ്ത്രീയ പരിശോധന പൂര്‍ത്തിയായി. ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വീട്ടിലെ ഫ്രിഡ്ജില്‍ നിന്നും രക്തകറ കണ്ടെത്തി. ഇത് ഫ്രിഡ്ജില്‍ മനുഷ്യമാംസം സൂക്ഷിച്ചതിനുള്ള തെളിവാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. [www.malabarflash.com]

10 കിലോഗ്രാം മനുഷ്യമാംസം സൂക്ഷിച്ചെന്നാണ് കണ്ടെത്തല്‍. ഫ്രീസറില്‍ സൂക്ഷിച്ച മാംസം പിന്നീട് മറ്റൊരു കുഴിയില്‍ ഉപേക്ഷിച്ചെന്നും കണ്ടെത്തല്‍.

ഭഗവല്‍ സിംഗും ലൈലയുമാണ് മൃതദേഹം വെട്ടിനുറുക്കിയത്. ദിവസങ്ങളോളം മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. കുക്കറില്‍ വേവിച്ചെന്നും അന്വേഷണ സംഘം സംശയിക്കുന്നു. 

ശനിയാഴ്ച ഉച്ചയോടെയാണ് മൂന്ന് പ്രതികളേയും തെളിവെടുപ്പിനായി വീട്ടിലെത്തിച്ചത്. പ്രതികള്‍ നടത്തിയ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം ലഭിച്ച പോലീസ് നായയെ ഉപയോഗിച്ച് തെരച്ചില്‍ നടത്തിയത്.  പോലീസ് നായകളെ ഉപയോഗിച്ച് പുരയിടത്തില്‍ നടത്തിയ വിശദ പരിശോധനയില്‍ സംശയമുള്ള ഭാഗങ്ങള്‍ പോലീസ് പ്രത്യേകം മാര്‍ക്ക് ചെയ്തിരുന്നു. ഇതിനിടെ ഒരു എല്ലിന്‍ കഷണം പുരയിടത്തില്‍ നിന്നും കണ്ടെത്തി. എല്ലിന്‍ കഷണം മൃഗത്തിന്റേതാണെന്ന സൂചനയുണ്ട്.

ഡമ്മി ഉപയോഗിച്ച് പ്രതികളേക്കൊണ്ട് കൊലപാതകം നടത്തിയ രീതി അന്വേഷണ സംഘം വിശദീകരിപ്പിച്ചു. പോലീസ് നായകള്‍ വിശദമായ പരിശോധന പുരയിടത്തില്‍ നടത്തിയെങ്കിലും മൃതദേഹാവശിഷ്ടങ്ങളുടെ യാതൊരു സൂചനയും കണ്ടെത്താനായിട്ടില്ല. കൂടുതല്‍ നരബലി നടന്നിട്ടുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം മണം പിടിച്ച് കണ്ടെത്താനുള്ള പരിശീലനം ലഭിച്ച പോലീസ് നായ്കളായ മായയെയും മര്‍ഫിയെയും എത്തിച്ചാണ് പരിശോധന നടത്തിയത്.

Post a Comment

Previous Post Next Post