Top News

ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ നടത്തി

കൊടുങ്ങല്ലൂര്‍: ലോക ഗുരു മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പത്താഴക്കാട് ദാറുസലാം മസ്ജിദിന്‍റേയും മുഹ്യ്യിസുന്ന മദ്രസയുടേയും സംയുക്താഭിമുഖ്യത്തില്‍ ഘോഷയാത്ര, മൗലിദ് പാരായണം,വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, അന്നദാനം,ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ എന്നിവ നടത്തി.[www.malabarflash.com]

ദാറുസലാം മസ്ജിദ് പ്രസിഡന്‍റ് കെ.എ ബുഹാരി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാര്‍ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ ഇ.എസ് മണി മുഖ്യപ്രഭാഷണം നടത്തി. ഗഫൂര്‍ മുസ്ലിയാര്‍ മതിലകം പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. 

കാതിയാളം അബ്ദു ഹാജി, കെ.കെ ഇക്ബാല്‍ സുഹരി, അലി സഖാഫി അടിമാലി,എ.കെ അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. പി.എം സലീം,പി.എസ് സബില്‍,ശബീര്‍ കെ.എ, പണിക്കവീട്ടില്‍ നാസര്‍,പൊന്നാത്ത് ഫൈസല്‍,എം.എം സുല്‍ഫിക്കര്‍ എന്നിവര്‍ സംബന്ധിച്ചു. അന്‍സാര്‍ സഖാഫി കാതിയാളം സ്വാഗതവും മഞ്ഞളിവളപ്പില്‍ അസീസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post