കുമ്പള: മഞ്ചേശ്വരം പൊയ്യത്ത്ബയൽ അബ്ദുർറഹ്‌മാൻ എന്ന അന്തു പൊയ്യത്തബയിൽ (45) നിര്യാതനായി. എസ് വൈ എസ് സജീവ പ്രവർത്തകനായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെ അരക്കു താഴെ ചലനമില്ലാതെ കിടപ്പിലായിരുന്നപ്പോഴും സംഘടനാ പ്രവർത്തനത്തിന്റെ മുഴുവൻ സാധ്യതകളും മനസ്സിലാക്കി പ്രവർത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.[www.malabarflash.com]
സമ്മേളനങ്ങളിൽ ആംബുലൻസിൽ എത്താനും സോഷ്യൽ മീഡിയയിലൂടെ സംഘടനാ പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കാനും വഴി കണ്ടെത്തിയിരുന്നു. വീട്ടിലിരുന്നു കൊണ്ട് തന്നെ ചുറ്റും പ്രയാസം അനുഭവിക്കുന്ന ആളുകൾക്ക് സാന്ത്വനമാകാൻ ഓൺലൈൻ മാർഗങ്ങളൊക്കെയും ഉപയോഗപ്പെടുത്തിയിരുന്നു.
പിതാവ്: അബൂബക്കർ ഹാജി. മാതാവ്: ഖദീജ ഹജ്ജുമ്മ.

സഹോദരങ്ങൾ: മൊയ്തീൻ കുഞ്ഞി, ഹനീഫ് സഖാഫി, ഇഖ്ബാൽ, അബ്ദുൽ ശമീർ.
ഖബറടക്കം പൊയ്യത്തബയിൽ കേന്ദ്ര ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.
Post a Comment