Top News

'മുൻകാമുകൻ ഭീഷണിപ്പെടുത്തി ശല്യം ചെയ്തു'; ഹിന്ദി സീരിയൽ താരത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഭോപാൽ: ഹിന്ദി ടെലിവിഷൻ താരം നടി വൈശാലി ടക്കറിനെ
വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. ‘യേ രിസ്താ ക്യാ കെഹ്‌ലാത ഹേ’, ‘സസുരാൽ സിമർ കാ’ എന്നീ ടെലിവിഷൻ പരമ്പരകളിലൂടെ ജനപ്രിയ താരമാണ് വൈശാലി.[www.malabarflash.com]

മധ്യപ്രദേശിലെ ഇൻഡോറിലെ വീട്ടിൽ ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽനിന്ന് ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തു. ആത്മഹത്യാകുറിപ്പിൽ മുൻകാമുകനെതിരെ ആരോപണമുണ്ടെന്ന് ഇൻഡോർ അസി. കമ്മിഷണർ അറിയിച്ചു. 

മുൻ കാമുകൻ ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുകയും ചെയ്തെന്നും തുടർന്ന് മാനസിക സമ്മർദത്തിലായിരുന്നുവെന്നുമാണ് കുറിപ്പിൽ പറയുന്നത്. കുറച്ച് ദിവസമായി ഇൻഡോറിൽ പിതാവിനും സഹോദരനുമൊപ്പമാണ് വൈശാലി താമസിച്ചിരുന്നത്. വൈശാലിയെ കാണാതിരുന്നതിനെ തുടർന്നു പിതാവ് അന്വേഷിച്ചപ്പോഴാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

നേരത്തെ വൈശാലി പങ്കുവെച്ച ചടങ്ങിന്റെ വീഡിയോയിൽ തന്റെ പ്രതിശ്രുത വരനായ ഡോ. അഭിനന്ദൻ സിംഗിന്റെ പേര് വെളിപ്പെടുത്തിയിരുന്നു. ഇരുവരുടെയും അടുത്ത കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിന്റെ വീഡിയോയാണ് അന്ന് വൈശാലി പങ്കുവെച്ചത്. കെനിയയിലെ ഡെന്റൽ സർജനായിരുന്നു അഭിനന്ദൻ. പിന്നീട് അഭിനന്ദനുമായി വിവാഹമില്ലെന്നും താരം വെളിപ്പെടുത്തി. വീ‍ഡിയോ ഇൻസ്റ്റ​ഗ്രാമിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.

സ്റ്റാർ പ്ലസിന്റെ ഏറ്റവും ദൈർഘ്യമേറിയ ടെലിവിഷനായിരുന്നു വൈശാലി ടക്കർ ആദ്യമായി അഭിനയിച്ച യേ രിസ്താ ക്യാ കെഹ്‌ലതാ ഹേ. സീരിയലിൽ 2015 മുതൽ 2016 വരെ സഞ്ജനയായി അഭിനയിച്ചു. ബിഗ്ബോസ് താരം നിഷാന്ത് മൽക്കാനി നായികയായ ‘രക്ഷാബന്ധൻ’ എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചത്. ഇൻസ്റ്റഗ്രാമിൽ അവസാനമായി തമാശനിറഞ്ഞ റീലുകളും വിഡിയോകളുമാണ് താരം പങ്കുവെച്ചത്.

Post a Comment

Previous Post Next Post