NEWS UPDATE

6/recent/ticker-posts

4ജി സിമ്മിൽ പരിധിയില്ലാതെ ഫ്രീ 5ജി ഡാറ്റ; എട്ട് നഗരങ്ങളിൽ ​എയർടെൽ 5ജി കിട്ടിത്തുടങ്ങി


രാജ്യത്ത് 5ജി ​പ്രഖ്യാപിച്ചതിന് പിന്നാലെ ശ​നി​യാ​ഴ്ച മു​ത​ൽ​ എ​ട്ടു ന​ഗ​ര​ങ്ങ​ളി​ൽ 5ജി ​ല​ഭ്യ​മാ​ക്കു​മെ​ന്ന് എ​യ​ർ​ടെ​ൽ ചെ​യ​ർ​മാ​ൻ സു​നി​ൽ ഭാ​ര​തി മി​ത്ത​ൽ പ​റ​ഞ്ഞിരുന്നു. എന്നാൽ, ഒക്ടോബർ ആറായ ഇന്ന് മുതൽ തന്നെ ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരണാസി എന്നീ നഗരങ്ങളിൽ എയർടെൽ 5ജി ലഭ്യമാക്കിയിരിക്കുകയാണ്.[www.malabarflash.com]


അതോടെ, ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി 5ജി ​ന​ൽ​കു​ന്ന ക​മ്പ​നി​യാ​യി എ​യ​ർ​ടെ​ൽ മാ​റുകയും ചെയ്തു. ജിയോ പറഞ്ഞതിനേക്കാൾ കൂടുതൽ നഗരങ്ങളിൽ 5ജി സേവനങ്ങൾ എത്തിക്കാനും എയർടെലിന് കഴിഞ്ഞു. 'എയർടെൽ 5ജി പ്ലസ്' എന്നാണ് തങ്ങളുടെ 5ജി സേവനങ്ങളെ എയർടെൽ വിളിക്കുന്നത്.

മുകളിൽ പറഞ്ഞ 8 നഗരങ്ങളിലെ എയർടെൽ ഉപയോക്താക്കൾക്ക് ഇന്ന് മുതൽ അവരുടെ 5G പ്രവർത്തനക്ഷമമായ ഫോണുകളിൽ 5G സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും. ഘട്ടം ഘട്ടമായാകും 5ജി യൂസർമാർക്ക് ലഭ്യമാവുക. അതുകൊണ്ട് തന്നെ 5ജി ഓപ്ഷൻ ഫോണിൽ ലഭിക്കുന്നില്ലെങ്കിലും, വരും മണിക്കൂറുകളിൽ തന്നെ അത് പ്രതീക്ഷിക്കാം

5ജി ഇന്റർനെറ്റ് ഉപയോഗിക്കാനായി നിങ്ങൾക്ക് 5G സിമ്മിന്റെ ആവശ്യമില്ല, നിലവിലുള്ള 4G സിമ്മിൽ തന്നെ അത് ആസ്വദിക്കാം. കൂടാതെ, "5ജി റോൾ-ഔട്ട് പൂർത്തിയാകുന്നത് വരെ" നിലവിലുള്ള ഡാറ്റ പ്ലാനുകളിൽ നിങ്ങൾക്ക് 30 മടങ്ങ് വേഗതയുള്ള ഇന്റർനെറ്റ് ആസ്വദിക്കാം. എന്നാൽ, വൈകാതെ ചാർജ് വർധനയുമുണ്ടായേക്കും. ജിയോക്ക് പിന്നാലെ എയർടെൽ തങ്ങളുടെ 5ജി വെൽക്കം ഓഫറും പ്രഖ്യാപിച്ചിരുന്നു. ഉപയോക്താക്കൾക്ക് ഏകദേശം 1.8 ജിബിപിഎസ് വേഗത്തിൽ അൺലിമിറ്റഡ് 5ജി ഡേറ്റ ആസ്വദിക്കാം.

എല്ലാ 5ജി ​ഫോണുകളിലും എയർടെൽ 5ജി പ്ലസ് ലഭിക്കണം എന്നില്ല. ചില ഐഫോണുകളിൽ പോലും 5ജി ലഭിക്കുന്നില്ലെന്ന് പരാതികളുയർന്നിട്ടുണ്ട്. രാജ്യത്ത് ലോഞ്ച് ചെയ്ത പല 5ജി ഫോണുകളിലും എല്ലാ 5ജി ബാൻഡുകളും നൽകിയിട്ടില്ല.

Post a Comment

0 Comments