കഴിഞ്ഞ ഒന്നരമാസമായി ഒളിവിലായിരുന്നു ആസിഫ്. പോലീസിനെ വട്ടം കറപ്പിച്ച കേസിൽ ഒന്നരമാസത്തിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്. അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ എന്നിവിടങ്ങളിലടക്കം ആസിഫിനെ തെരഞ്ഞ് പോലീസെത്തിയിരുന്നു.
കഴിഞ്ഞ ആഗസ്റ്റ് 20 നാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്. പ്രസവിച്ച് 18 ദിവസം പ്രായമുള്ള കുഞ്ഞിനൊപ്പം കഴിഞ്ഞിരുന്ന ഭാര്യ ഹഷിതയെ കാണാനെന്ന പേരിലെത്തിയതായിരുന്നു ആസിഫ്. ഹഷിതയുടെ മാതാപിതാക്കൾ വളരെ സ്നേഹത്തോടെയാണ് നമ്പിക്കടവിലെ വീട്ടിൽ ബന്ധുക്കളോടൊപ്പമെത്തിയ ആസിഫിനെ സ്വീകരിച്ചത്. എന്നാൽ മുറിയിൽ കടന്ന ആസിഫ് ഭാര്യയെ അരുംകൊല ചെയ്യുകയായിരുന്നു. കൊലപ്പെടുത്താൻ മുൻകൂട്ടി നിശ്ചയിച്ചാണ് ആസിഫെത്തിയതെന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ വ്യക്തമായി.

0 Comments