Top News

1500 രൂപയുടെ കടം വീട്ടിയില്ല; യുവാവിനെ രണ്ടു കിലോമീറ്റര്‍ ബൈക്കില്‍ കെട്ടിയോടിച്ചു


കട്ടക്: മുത്തച്ഛന്റെ മരണാനന്തരച്ചടങ്ങിനായി കടംവാങ്ങിയ 1500 രൂപ തിരിച്ചുകൊടുക്കാത്തതിന് യുവാവിനെ രണ്ടുകിലോമീറ്റര്‍ ദൂരം മോട്ടോര്‍ബൈക്കില്‍ കെട്ടിയോടിച്ചു. ഒഡിഷയിലെ കട്ടക്കിലാണ് ദയനീയസംഭവം.[www.malabaflash.com] 

ഇരുപത്തിരണ്ടുകാരനായ ജഗന്നാഥ് ബെഹ്‌റയുടെ കൈകള്‍ വടംകൊണ്ട് കെട്ടിയ മറ്റു രണ്ടു യുവാക്കള്‍ വടത്തിന്റെ മറ്റേയറ്റം ബൈക്കിന്റെപിന്നില്‍ കെട്ടി ഓടിച്ചുപോവുകയായിരുന്നു. തിരക്കേറിയ കട്ടക്ക് നഗരത്തിലാണിത്. 20 മിനിറ്റില്‍ രണ്ടുകിലോമീറ്റര്‍ ദൂരം പിന്നിട്ടു. ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ട് ബൈക്ക് തടഞ്ഞുനിര്‍ത്തുകയായിരുന്നു. അന്യായമായി തടങ്കലിലാക്കല്‍, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ വകുപ്പുകള്‍ചേര്‍ത്ത് യുവാക്കള്‍ക്കെതിരേ കേസെടുത്തു. ബെക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒരുമാസത്തിനകം തിരിച്ചുനല്‍കാമെന്ന് പറഞ്ഞാണ് ജഗന്നാഥ് പ്രതികളിലൊരാളില്‍നിന്ന് 1500 രൂപ കടംവാങ്ങിയതെങ്കിലും വാക്കുപാലിക്കാനായില്ല. ഇതോടെയാണ് പ്രതികള്‍തന്നെ ശിക്ഷ നടപ്പാക്കിയത്.

Post a Comment

Previous Post Next Post