Top News

ബേവൂരിയിൽ സംസ്ഥാന പ്രൊഫഷണൽ നാടകമത്സരം നവംബർ 13 മുതൽ

ഉദുമ: ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയം ആദിത്യമരുളുന്ന  മൂന്നാമത് കെ ടി മുഹമ്മദ് സ്മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം നവംബർ 13 മുതൽ  നടക്കും.   ഗ്രന്ഥാലയത്തിന്റെ ഓപ്പൺ ഓഡിറ്റോറിയത്തിലാണ് നാടകോത്സവം നടക്കുന്നത്.[www.malabarflash.com]

കോവിഡിനെതുടർന്ന്‌ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ നാടകോത്സവം നടത്താനായില്ല. സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ വി കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ്‌ അബ്ബാസ് രചന അധ്യക്ഷനായി. 

സിപിഐ എം ഏരിയാ സെക്രട്ടറി മധു മുതിയക്കാൽ, പുരോഗമന കലാസാഹിത്യ സംഘം ഏരിയാസെക്രട്ടറി അബ്ബാസ് പാക്യാര,  കെ വിജയകുമാർ, സി കെ ശശി, സുകു പള്ളം എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എൻ എ അഭിലാഷ് സ്വാഗതവും ബി കൈരളി നന്ദിയും പറഞ്ഞു.  

ഭാരവാഹികൾ:  കെ വി കുഞ്ഞിരാമൻ  (ചെയർമാൻ),  മധുമുതിയക്കാൽ, പി ലക്ഷ്മി,  കെ സന്തോഷ് കുമാർ, കെ ആർ രമേശ് കുമാർ, പി രാജൻ, പി വേണുഗോപാലൻ, വി ചന്ദ്രൻ, എച്ച് കറുവൻ, പി വി രാജേന്ദ്രൻ, യൂസഫ് കണ്ണംകുളം, ബി കൈരളി, മുരളി വാഴുന്നോർ വളപ്പ് (വൈസ്‌ ചെയർമാർ), അബ്ബാസ് രചന  (ജനറൽ കൺവീനർ), 

അബ്ബാസ് പാക്യാര, സി കെ ശശി, സൂര്യ പ്രകാശ്, സനുജ, വി വി നാരായണൻ, കെ രഘുനാഥ്, കെ വി രഘുനാഥ് (കൺവീനർ).

Post a Comment

Previous Post Next Post