NEWS UPDATE

6/recent/ticker-posts

ആചാര സ്ഥാനികർക്കു നൽകുന്ന ക്ഷേമ പെൻഷൻ വെളിച്ചപാടന്മാർക്കും നൽകണം

പാലക്കുന്ന് : ആചാരസ്ഥാനികർക്ക് നൽകുന്ന പ്രതിമാസ ക്ഷേമ പെൻഷൻ കണ്ണൂർ, കാസർകോട് ജില്ലയിലെ വെളിച്ചപാടന്മാർക്കും നൽകണമെന്ന് ജില്ലാ വിഷ്ണുമൂർത്തി- വയനാട്ടുകുലവൻ വെളിച്ചപാട പരിപാലന സംഘം വാർഷിക മഹാസഭ ആവശ്യപ്പെട്ടു.[www.malabarflash.com]

കാവുകളിലും വയനാട്ടു കുലവൻ തറവാടുകളിലും അനുഷ്ഠാനങ്ങളുടെയും ആചാരത്തിന്റെയും പരമ പ്രധാനമായ ഭാഗമാണ് വെളിച്ചപ്പാടന്മാർ. ഇവിടങ്ങളിൽ തെയ്യങ്ങളുടെ പ്രതിപുരുഷന്മാരാണിവർ.തറവാടുകളിൽ പുത്തരി, കൈവീത് ചടങ്ങുകൾ വെളിച്ചപാടന്മാരാണ് നടത്തുന്നത്.

തെയ്യങ്ങളെ വാണിജ്യ വൽകരിച്ചു ടുറിസത്തിന്റെ ഭാഗമായി സർക്കാർ വരുമാനം കൂട്ടുമ്പോൾ വെളിച്ചപാടമാരെ മറക്കുകയാണെന്ന് ഇവർ പരാതിപ്പെടുന്നു .

ഉത്തര മലബാർ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് രാജൻ പെരിയ ഉദ്ഘാടനം ചെയ്തു. അരവിന്ദൻ കാസർകോട് അധ്യക്ഷനായി.കുംബഡാജെ ചീരുമ്പ ഭഗവതി ക്ഷേത്ര സ്ഥാനികർ നിലവിളക്ക് കൊളുത്തി. തീയ്യ ക്ഷേമ സഭ സംസ്ഥാന കമ്മിറ്റി ചെയർമാൻ എ. വി.ഹരിഹരസുതൻ ചികിത്സ സഹായ ഫണ്ട്‌ വിതരണം ചെയ്തു.
64 വർഷമായി അട്ക്ക ഐവർ ഭഗവതി ക്ഷേത്രത്തിലെ മുഖ്യ കർമിയായി പ്രവർത്തിക്കുന്ന കൃഷ്ണൻ കാരണവരെ ആദരിച്ചു.

വേണു അയ്യങ്കാവ് വെളിച്ചപ്പാടൻ, പി. പി. വസന്തൻ, ഇക്കേരി രാമൻ, ഡോ. ശ്രീധരൻ, ജനാർദ്ദനൻ, അഡ്വ. അക്ഷത, ശശിധരൻ ചേടിങ്ങാനം, ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ : അരവിന്ദൻ കാസർകോട് (പ്രസി.), നാരായണൻ കുറിഞ്ചിക്കട്ട (വൈ. പ്രസി.), വേണു അയ്യംകാവ് (സെക്ര.), ഭാസ്കരൻ കീക്കാനം (ജോ. സെക്ര.), ഗംഗാധരൻ
നാരംപടി (ട്രഷ.).

Post a Comment

0 Comments