Top News

അംബിക ലൈബ്രറിയിൽ ഗ്രന്ഥശാല വാരാചരണം സമാപിച്ചു

പാലക്കുന്ന് : സപ്റ്റംബർ 8 മുതൽ 14വരെ നടന്ന ഗ്രന്ഥശാലാ വാരാചരണത്തിന് പാലക്കുന്ന് അംബിക ഗ്രന്ഥാലയത്തിൽ സമാപനം കുറിച്ചു. ഗ്രന്ഥാലയ ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ വായനശാലയിൽ പതാക ഉയർത്തി. ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ടി. രാജൻ ഉദ്‌ഘാടനം ചെയ്തു.[www.malabarflash.com]

വിദ്യാഭ്യാസ സമിതി ജനറൽ സെക്രട്ടറി പള്ളം നാരായണൻ അധ്യക്ഷനായി. പുതുതായി അംഗത്വമെടുത്ത 15 പേർക്ക് കാർഡുകൾ വിതരണം ചെയ്തു. എക്സിക്യൂട്ടീവ് അംഗങ്ങളായ പാലക്കുന്നിൽ കുട്ടി, പി. കെ. വാസു, ബിന്ദു കല്ലത്ത്, എൻ.വി.ജയദേവൻ, ജൂബി തോമസ്, കെ.വിജയൻ, കെ.വി.ശാരദ, സി.കെ.സൗമ്യ, സന്ധ്യാ അനീശൻ, ഫാത്തിമത്ത് ഷമീമ എന്നിവർ പ്രസംഗിച്ചു.

സന്ധ്യയ്ക്ക് അക്ഷരദീപം തെളിയിക്കാൻ നിരവധി കുട്ടികൾ
വായനശാലയിലെത്തി.

Post a Comment

Previous Post Next Post