Top News

എ എന്‍ ഷംസീര്‍ നല്ല വ്യക്തിബന്ധം കാത്ത് സൂക്ഷിക്കുന്ന പൊതുപ്രവര്‍ത്തകന്‍; മുനവ്വറലി ശിഹാബ് തങ്ങള്‍

മലപ്പുറം: കേരള നിയമസഭയിയുടെ അടുത്ത സ്പീക്കറായി ഇടതുപക്ഷം പരിഗണിക്കുന്ന എ എന്‍ ഷംസീറിന് അഭിനന്ദനവുമായി യൂത്തലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങല്‍. രാഷ്ട്രീയമായി ഭിന്ന ചേരിയിലാണെങ്കിലും നല്ല വ്യക്തിബന്ധം എപ്പോഴും കാത്തു സൂക്ഷിക്കുന്ന പൊതുപ്രവര്‍ത്തകനാണ് എ എന്‍ ഷംസീറെന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.[www.malabarflash.com]

നേരിട്ടും ഫോണിലൂടെയും സൗഹൃദം നിലനിര്‍ത്തുന്ന വ്യക്തിയാണ് ഷംസീര്‍. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗാനന്തരം കോടിയേരി ബാലകൃഷ്ണനൊപ്പം അദ്ദേഹവും പാണക്കാട് സന്ദര്‍ശിച്ചത് സാന്ദര്‍ഭികമായി ഓര്‍ത്ത് പോവുന്നു. 

തന്റെ സുഹൃത്തായ ഷംസീര്‍ അദ്ദേഹത്തിന്റെ ചെറിയ പ്രായത്തില്‍ തന്നെ വലിയ പദവിയിലേക്ക് അവരോധിക്കപ്പെട്ടത് സന്തോഷം നല്‍കുന്നുവെന്നും മുനവ്വറലി ശിഹാബ് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post