Top News

എം എസ് എഫ് ലഹരി വിരുദ്ധ റാലി ജില്ലാതല ഉദ്‌ഘാടനം

കാസറകോട്: എം എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ലഹരിക്കെതിരെ ക്യാമ്പയ്‌നിന്റെ ഭാഗമായി മുഴുവൻ ഹയർ സെക്കന്ററി തലങ്ങളിലും ലഹരി വിരുദ്ധ റാലികളും സംഗമങ്ങളും സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കാസറകോട് ജില്ലാ തല ഉദ്‌ഘാടനം ചിത്താരി ജമാഅത്ത് സ്കൂളിൽ നടന്നു.[www.malabarflash.com] 

നൂറുകണക്കിന് വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നു
എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് അധ്യക്ഷത വഹിച്ചു  എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ ഉദ്‌ഘാടനം ചെയ്തു. മുസ്ലീം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം മുസ്ലീം ലീഗ് പ്രസിഡന്റ് ബഷീർ വെള്ളിക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി ഹൊസ്ദുർഗ് എസ് ഐ രാജീവൻ ലഹരി വിരുദ്ധ ക്ലാസ്സെടുത്തു. ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു

ഹരിത സംസ്ഥാന വൈസ് പ്രസിഡന്റ് ശഹീദാ റാഷിദ്, റംഷീദ് തോയമ്മൽ, സി എച് കെ അബ്ദുല്ല സ്കൂൾ പ്രിൻസിപ്പാൾ, പ്രേമൻ മാസ്‌റ്റർ സയ്യിദ് താഹ, സൈഫുദ്ദീൻ തങ്ങൾ, റമീസ് ആറങ്ങാടി, സവാദ്‌ അംഗഡിമൊഗർ, ജംഷീദ് ചിത്താരി, മുനവ്വിർ പാറപ്പള്ളി, അൽത്താഫ് പൊവ്വൽ, ഷഹാന കുണിയ തൻവീർ മീനാപ്പീസ്, ഹാരിസ്‌ ബല്ലകടപ്പുറം, ജബ്ബാർ ചിത്താരി, ബഷീർ ചിത്താരി സംബന്ധിച്ചു

Post a Comment

Previous Post Next Post