NEWS UPDATE

6/recent/ticker-posts

സ്കൂട്ടർ നിർത്തി ഒന്നങ്ങോട്ടു മാറി, തിരിച്ചെത്തിയപ്പോൾ കാട്ടു തേനീച്ചകൾ കൂടു കൂട്ടി; ഏഴര മണിക്കൂർ നേരം പരിഭ്രാന്തി

തേഞ്ഞിപ്പലം: നിർത്തിയിട്ട സ്കൂട്ടറിന്റെ സൈഡ് ഗ്ലാസിൽ കാട്ടു തേനീച്ചകൾ കൂടു കൂട്ടിയത് ഏഴര മണിക്കൂർ നേരം പരിഭ്രാന്തി പരത്തി. മാതാപ്പുഴക്കടുത്ത കരുമരക്കാട് സ്വദേശി ടി.സുജിത്തിന്റെ സ്കൂട്ടറിലാണ് കൂടുവച്ചത്.[www.malabarflash.com]

രാത്രി 7ന് സന്നദ്ധ പ്രവർത്തകർ തേനീച്ചകളെ നീക്കിയതിനെ തുടർന്നാണ് സ്കൂട്ടർ എടുക്കാനായത്. മേലെ ചേളാരിയിലെ സ്വകാര്യ ആശുപത്രി വളപ്പിലാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിനെ കാണാൻ എത്തിയതായിരുന്നു സുജിത്ത്. രാവിലെ 11.30ന് സ്കൂട്ടർ നിർത്തി വാർഡിലേക്ക് പോയ സുജിത്ത് 12.30ന് തിരിച്ചെത്തിയപ്പോൾ ബൈക്കിൽ ഹെൽമറ്റിനെ വലയം ചെയ്ത് നിറയെ തേനീച്ചകളായിരുന്നു.

ഒരു വിധം ഹെൽമറ്റ് പുറത്തെടുത്തെങ്കിലും അപ്പോഴേക്കും വണ്ടിയുടെ സൈഡ് ഗ്ലാസിൽ ആയിരക്കണക്കിന് തേനീച്ചകൾ പൊതിഞ്ഞു. ആശുപത്രി വളപ്പ് ആയതിനാൽ തേനീച്ചകൾ ഇളകാതെ നോക്കണമെന്ന നിർദേശത്തെ തുടർന്ന് വണ്ടി എടുക്കാനാകാതെ സന്ധ്യവരെ അവിട തന്നെ തുടരുകയായിരുന്നു സുജിത്ത്. 

തേനീച്ചകളെ നീക്കാൻ പലരെയും വിളിച്ചെങ്കിലും പകൽ നേരത്ത് തൊട്ടാൽ പ്രശ്നമെന്നായിരുന്നു എല്ലാവരുടെയും മുന്നറിയിപ്പ്. റോഡ് നിർമാണത്തിനായി എൻഎച്ചിലെ ആയിരക്കണക്കിന് മരങ്ങൾ വെട്ടിയതിൽ പിന്നെ താവളം നഷ്ടപ്പെട്ട തേനീച്ചകൾ സ്കൂട്ടർ കണ്ടപ്പോൾ ഒന്നിച്ച് പൊതിയുകയായിരുന്നു.

Post a Comment

0 Comments