Top News

നീലേശ്വരം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കാസർകോട് നീലേശ്വരം ബിരിക്കുളം സ്വദേശി ഖാലിദ് അച്ചുമാടം (47)കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ആഗസ്റ്റ് 17ന് അദാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആൻജിയോ പ്ലാസ്റ്റി ചെയ്തിരുന്നു. എന്നാൽ, രണ്ടാം ദിവസം ആശുപത്രിയിൽ വെച്ച് സ്ട്രോക് സംഭവിക്കുകയും അസുഖം ഗുരുതരമാവുകയും ചെയ്തു.[www.malabarflash.com]


എംബസിയുടെ സഹകരണത്തോടെ നാട്ടിൽ എത്തിക്കാൻ സാമൂഹ്യ പ്രവർത്തകനും കാസർകോട് ജില്ല അസോസിയേഷൻ ട്രഷററുമായ സി.എച്ച്. മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിൽ ശ്രമം നടത്തിയിരുന്നു. എന്നാൽ, രോഗം ഗുരുതരമായതിനാൽ ഡോക്ടർമാർ സമ്മതം നൽകിയില്ല. ഈമാസം 14ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

2009 മുതൽ കുവൈത്തിൽ ജോലി ചെയ്യുന്ന ഖാലിദ് പച്ചക്കറി വിതരണക്കാരനായിരുന്നു.

പിതാവ്: കെ. അബ്ദുല്ല. ഭാര്യ: റഷീന. മക്കൾ: റമീസ് രാജ്, റിസൽ മുഹമ്മദ്, റിമ ഫാത്തിമ. മൃതദേഹം നാട്ടിൽ എത്തിക്കാൻ ശ്രമം നടക്കുന്നുണ്ട്.

Post a Comment

Previous Post Next Post