Top News

ഇന്‍ഡിഗോ വിമാനത്തിനെതിരെ വിമർശനവുമായി ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷ്

കൊച്ചി: ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പറും മലയാളിയുമായ പി ആർ ശ്രീജേഷ് ഇന്‍ഡിഗോ വിമാനത്തിനെതിരെ രംഗത്ത്. വിമാനത്തിൽ സ്റ്റിക്ക് ഉള്‍പ്പെടെയുള്ള ഗോള്‍കീപ്പിങ് സാമഗ്രികള്‍ക്കായി അധിക തുക ഈടാക്കിയതായി താരം പരാതിപ്പെട്ടു. ട്വിറ്ററിലൂടെയാണ് ശ്രീജേഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.[www.malabarflash.com]

41 ഇഞ്ച് ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് കളിക്കാൻ ഹോക്കി ഫെഡറേഷൻ തനിക്ക് അനുവാദം നൽകിയിട്ടുള്ളതാണ്. എന്നാൽ 38 ഇഞ്ചിൽ കൂടുതൽ അനുവദിക്കാൻ കഴിയില്ലെന്ന് ഇൻഡിഗോ കമ്പനി പറയുന്നു. 

ഗോൾകീപ്പർ ബാഗേജ് ഹാൻഡിൽ ചെയ്യാൻ തനിക്ക് 1,500 രൂപ അധികമായി നൽകേണ്ടി വന്നതായും ശ്രീജേഷ് വെളിപ്പെടുത്തി.

Post a Comment

Previous Post Next Post