Top News

ഗ്ലാസ് ട്യൂബിനടിയില്‍ തീകത്തിച്ച് എം ഡിഎംഎ വലിക്കുകയായിരുന്ന നാലുപേര്‍ അറസ്റ്റില്‍

ഉദുമ: ഗ്ലാസ് ട്യൂബിനടിയില്‍ ലൈറ്റര്‍ ഉപയോഗിച്ച് കത്തിച്ച് മാരക മയക്കുമരുന്നായ എം ഡിഎംഎ വലിക്കുകയായിരുന്ന നാലു പേരെ ബേക്കല്‍ പോലീസ് സ്റ്റേഷന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എസ്‌ഐ മാരായ സലീം, എന്‍.രജനീഷ് എന്നിവര്‍ അറസ്റ്റുചെയ്തു.[www.malabarflash.com]


ഉദുമ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം പൊതു സ്ഥലത്ത് വെച്ച് ഗ്യാസ് ട്യൂബ് ഉപയോഗിച്ച് എംഡിഎംഎ വലിക്കുകയായിരുന്ന അതി ഞ്ഞാല്‍ തെക്കേപ്പുറം ജുമാമ സ്ജിദിന് സമീപം പടിക്കാല്‍ ഹൗസില്‍ ഷംസുദ്ദിന്റെ മകന്‍ എം.എസ്.സമീറിനേയും (24), പാലക്കുന്ന് റെയില്‍വേ ഗേറ്റിന് സമീപം പൊതുസ്ഥലത്ത് വെച്ച് പനയാല്‍ പെരി യാട്ടടുക്കത്തെ അഫീഫ മന്‍സിലില്‍ ബി.കെ.ഇബ്രാഹിമി ന്റെ മകന്‍ ഇ.ബി.മുഹമ്മദ് ബിലാലിനേയുമാണ് (20) എസ് ഐ സലീമും സംഘവും അ റസ്റ്റുചെയ്തത്.

തിരുവക്കോളി ബസ് കാ ത്തിരിപ്പ് കേന്ദ്രത്തിന് സമീപം പൊതുസ്ഥലത്ത് വെച്ച് ഗ്ലാസ് ട്യൂബിനടിയില്‍ ലൈറ്റര്‍ ഉപയോഗിച്ച് കത്തിച്ച് ലഹരിമരുന്നായ എംഡിഎംഎ വലിക്കുകയായിരുന്ന കോട്ടിക്കുളം നാഫി മന്‍സിലില്‍ അബ്ദുള്ളയുടെ മകന്‍ ഷാബിക്കുല്‍ ഇത്തിഷാം(23), പള്ളം രഞ്ജീസ് ലോഡ്ജിന് സമീപം പൊതുസ്ഥലത്ത് വെച്ച് എംഡിഎംഎ വലിക്കുകയായിരുന്ന കളനാട് അരമങ്ങാനത്തെ അഷ്‌റഫ് മന്‍സി ലില്‍ സലീമിന്റെ മകന്‍ കെ. എം.സബാദ്(24)എന്നിവരെ എസ്.ഐ രജനീഷും സംഘവും അറസ്റ്റുചെയ്തു.

Post a Comment

Previous Post Next Post