Top News

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം 26 മുതൽ

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ നവരാത്രി
ആഘോഷം 26 മുതൽ ഒക്ടോബർ 5 വരെ നടക്കും. നവരാത്രി ദിവസങ്ങളിൽ സന്ധ്യാദീപം മുതൽ 8.30 വരെ വിവിധ ഭജനസംഘങ്ങളുടെ ഭജനയുണ്ടായിരിക്കും.[www.malabarflash.com]


26ന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം, 27ന് ബോവിക്കാനം ചാലീസ് ഭജന ഹനുമാൻ സ്വാമി ക്ഷേത്രം,28ന് തായത്തൊടി ദുർഗാ പരമേശ്വരി ക്ഷേത്രം, 29ന് ചെമ്പിരിക്ക ചന്ദ്രഗിരി ചന്ദ്രശേഖര ക്ഷേത്രം, 30ന് പുല്ലൂർ മാക്കരങ്കോട് മഹാവിഷ്ണു ശാസ്താക്ഷേത്രം, ഒന്നിന് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം, 2 ന് പള്ളിപ്പുറം ധർമശാസ്‌താ ക്ഷേത്രം, 3ന് കാസർകോട് ദുർഗാ പരമേശ്വരി
സുബ്രഹ്മണ്യ മഹിളാ സംഘം, 4ന് കീഴൂർ ശാസ്താ മ്യൂസിക് ഗ്രൂപ്പ്‌ .

ഒക്ടോബർ 2ന് വൈകുന്നേരം 3.30 മുതൽ 5.30 വരെ പ്രവീൺ കുമാർ കോടോത്തിന്റെ ആധ്യാത്മിക പ്രഭാഷണം. വിഷയം ലളിത സഹസ്ര നാമം. 4ന് മഹാനവമി ദിവസം രാവിലെ 6.30 മുതൽ ഭണ്ഡാര വീട്ടിലും മേലെ ക്ഷേത്രത്തിലും വാഹനപൂജ. 5ന് വിജയദശമി നാളിൽ രാവിലെ 8 മുതൽ 10 വരെ വിദ്യാരംഭം. കുട്ടികളെ എഴുത്തിനിരുത്തേണ്ടവർ 26 മുതൽ എല്ലാ ദിവസവും ഭരണ സമിതി ഓഫീസിൽ പേര് നൽകാവുന്നതാണ്.

Post a Comment

Previous Post Next Post