Top News

ആൺവേഷത്തിലെത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കവർച്ച; യുവതിക്ക് 10 വർഷം കഠിനതടവ്

മാവേലിക്കര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൺവേഷത്തിൽ കഴിയുന്ന യുവതി തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിക്ക് പത്ത് വർഷം തടവും പിഴയും വിധിച്ച് ഹരിപ്പാട് പ്രത്യേക ഫാസറ്റ് ട്രാക്ക് കോടതി. തിരുവനന്തപുരം വീരണക്കാവ് കൃപാനിലയം സന്ധ്യ (27)യെ ആണ് പത്ത് വർഷം കഠിന തടവിനും ഒരു ലക്ഷത്തി ഏഴായിരം രൂപ പിഴയും വിധിച്ച് ഹരിപ്പാട് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് എസ് സജികുമാർ ഉത്തരരവായത്.[www.malabarflash.com]


കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം. ചന്തു എന്ന വ്യാജ അക്കൗണ്ടിലൂടെ സന്ധ്യ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദമുണ്ടാക്കി തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇവർ പോലീസിന്റെ പിടിയിലാകുമ്പോൾ മാത്രമാണ് സന്ധ്യ യുവതിയായിരുന്നുവെന്ന വിവരം പെൺകുട്ടി തിരിച്ചറിയുന്നത്.

ഒമ്പത് ദിവസം പക്കലുണ്ടായിരുന്ന പെൺകുട്ടിയിൽ നിന്ന് സ്വർണ്ണവും പണവും ഇവർ കൈക്കലാക്കുകയിരുന്നു. സന്ധ്യ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് രഘു ഹാജരായി.

Post a Comment

Previous Post Next Post