Top News

അബുദാബിയില്‍ താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് വീണ് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു

അബുദാബി: കാസര്‍കോട് കുണിയ സ്വദേശിയായ യുവാവ്
അബുദാബിയില്‍ താമസ സ്ഥലത്തെ കെട്ടിടത്തിൻ്റെ മുകളില്‍ നിന്ന് വീണുമരിച്ചു. പാണത്തൂര്‍ പള്ളിക്കാൽ സ്വദേശിയും കുണിയയിൽ താമസക്കാരനുമായ അബ്ദുന്നസീര്‍- സുലൈഖ ദമ്പതികളുടെ മകന്‍ മുഹമ്മദ് ശമീം (23) ആണ് മരിച്ചത്. ഞായറാഴ്ച  പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം.[www.malabarflash.com]


അബുദാബി നഗരത്തിൽ എയർ പോർട്ട് റോഡിൽ അൽ ഫലാഹ് സ്ട്രീറ്റിന് സമീപത്ത് പ്രവർത്തിക്കുന്ന ഗ്രോസറിയില്‍ ജോലി ചെയ്തുവരുകയായിരുന്നു മുഹമ്മദ് ശമീം. ജോലി കഴിഞ് താമസ സ്ഥലത്ത് എത്തിയ ശേഷമാണ് അപകടം ഉണ്ടായതെന്നാണ് വിവരം. അബുദാബി പോലീസ് അന്വേഷണം നടത്തി വരുന്നുണ്ട്. ഒരു വര്‍ഷം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരികെ വന്നത്.

വാടക വീട്ടില്‍ കഴിയുന്ന കുടുംബത്തിന് വീട് നിര്‍മിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് ഏക മകന്റെ വിയോഗം. സഹോദരി ഫാത്തിമത്ത് ശംന. 

അബുദാബി ബനിയാസ് സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Post a Comment

Previous Post Next Post