Top News

ടീം അബുദാബിൻസ് മാധ്യമ പുരസ്‌കാരം റാശിദ് പൂമാടത്തിന്

അബുദാബി: യു എ ഇ ലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ ടീം അബുദാബിൻസ് ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ പ്രഥമ മാധ്യമ പുരസ്‌കാരം യു എ ഇ ലെ പ്രമുഖ മാധ്യമ പ്രവർത്തകനും സിറാജ് ദിനപത്രം സീനിയർ ന്യൂസ് റിപോർട്ടറുമായ റാശിദ് പൂമാടം, അബുദാബി 24/7 ടി വി ചീഫ് റിപ്പോർട്ടർ സമീർ കല്ലറ എന്നിവർക്ക് സമ്മാനിക്കുമെന്ന് ടീം അബുദബിൻസ് മുഖ്യ രക്ഷാധികാരിയും ലോക കേരളസഭ അംഗവുമായ സലീം ചിറക്കൽ, ടീം അബുദാബിൻസ് ചെയർമാൻ ഫൈസൽ, വൈസ് ചെയർമാൻ മുനവ്വിർ, ജനറൽ കൺവീനർ ജാഫർ റബീഹ്, ട്രഷറർ നജാഫ് എന്നിവർ അറിയിച്ചു.[www.malabarflash.com]

സെപ്തംബർ ഒമ്പതിന് വൈകിട്ട് ആറിന് അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിൽ നടക്കുന്ന ഓണ നിലാവ് വാർഷിക ആഘോഷ പരിപാടിയിൽ യു എ ഇ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ എന്നിവരുടെ സാന്നിധ്യത്തിൽ എക്സ്പ്രസ്സ് സ്റ്റുഡിയോ ഗ്രൂപ്പ് നൽകുന്ന 10001 രൂപയും പ്രശസ്തി പത്രവും ഇരുവർക്കും സമ്മാനിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

നീലേശ്വരം ആനച്ചാൽ സ്വദേശിയായ റാശിദ് പൂമാടം നിലവിൽ സിറാജ് ദിനപത്രം അബുദാബി റിപോർട്ടറാണ്. തിരുവനന്തപുരം കല്ലറ സ്വദേശിയായ സമീർ കല്ലറ അബുദാബി 24/7 ടി വി ചാനലിന്റെ ചീഫ് എഡിറ്ററാണ്.

Post a Comment

Previous Post Next Post