NEWS UPDATE

6/recent/ticker-posts

മലദ്വാരത്തിൽ സ്വർണ്ണം കടത്തി, ഏജന്റിന് കൈമാറും മുന്നെ തട്ടിക്കൊണ്ടുപോകൽ നാടകം, കൈയ്യോടെ പിടികൂടി പോലീസ്

മലപ്പുറം: കരിപ്പൂരിൽ അനധികൃതമായി സ്വർണം കടത്തിയ ആളും ഇയാളിൽ നിന്ന് സ്വർണം തട്ടിക്കൊണ്ടു പോകാനെത്തിയ നാല് പേരുമടക്കം അഞ്ച് പേർ കരിപ്പൂർ പോലീസിന്റെ പിടിയിലായി. സ്വർണം കൊണ്ടുവന്ന ആൾ തന്നെയാണ് ഇത് ഏജന്റിന് കൈമാറുമ്പോൾ തട്ടിയെടുക്കാനായി ​ഗുണ്ടാ സംഘത്തെ ഏർപ്പാടാക്കിയത്.[www.malabarflash.com]


തിരൂർ നിറമരുതൂർ കാലാട് കാവീട്ടിൽ മഹേഷാ (44) ണ് സ്വർണം കടത്തിയത്. ഇന്റിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ ഇയാൾ 974 ഗ്രാം തൂക്കമുള്ള മിശ്രിത സ്വർണം കാപ്‌സ്യൂൾ രൂപത്തിലുള്ള നാല് പാക്കുകളിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. 46 ലക്ഷത്തിനുമേൽ വില വരുന്നതാണ് പിടികൂടിയ സ്വർണം.

കസ്റ്റംസിൽ പിടിക്കപ്പെടാതെയാണ് ഇയാൾ പുറത്തെത്തിയത്. മഹേഷിൽ നിന്ന് സ്വർണം തട്ടിയെടുക്കാനെത്തിയ നാല് പേരും അറസ്റ്റിലായി. പരപ്പനങ്ങാടി കെ ടി നഗർ നെടുവ കുഞ്ഞിക്കണ്ണന്റെ പുരക്കൽ മൊയ്തീൻ കോയ (52) പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കൽ മുഹമ്മദ് അനീസ് (30) നിറമരുതൂർ ആലിൻചുവട് പുതിയാന്റകത്ത് സുഹൈൽ (36) പരപ്പനങ്ങാടി പള്ളിച്ചന്റെ പുരക്കൽ അബ്ദുൽ റഊഫ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരെത്തിയ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

സ്വർണം കൈമാറുന്നതിനിടെ പോലീസ് മുഴുവൻ പേരേയും പിടികൂടുകയായിരുന്നു. അറസ്റ്റിലായവരെ പരപ്പനങ്ങാടി കോടതി റിമാൻഡ് ചെയ്തു.

Post a Comment

0 Comments