Top News

ഉദുമയിലെ വിദ്യാര്‍ത്ഥി ബസ് യാത്രക്കിടെ കണ്ണൂരില്‍ കുഴഞ്ഞുവീണ് മരിച്ചു

ഉദുമ: കണ്ണൂര്‍ പിലാത്തറയില്‍ വെച്ച് ബസ് യാത്രക്കിടെ കുഴഞ്ഞു വീണ ഉദുമയിലെ വിദ്യാര്‍ത്ഥി മരിച്ചു. ഓറിയൻ്റൽ ഇൻഷൂറൻസ് വിജിലൻസ് വിഭാഗം റിട്ട. ഉദ്യോഗസ്ഥൻ  ഉദുമ റെയില്‍വേ ഗേറ്റിന് സമീപത്തെ യുപി മജീദിന്റെ മകന്‍ ഹയ ജന്‍ഫിഷാന്‍ (18) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.[www.malabarflash.com]

കഴിഞ്ഞ ഞായറാഴ്ച സഹോദരി ഡോ. ഡോ.ഹിബ ജസ് ലിന്റെ വിവാഹം കഴിഞ്ഞതാണ്. സഹോദരി ഭര്‍ത്താവിന്റെ പാലക്കാട്ടെ വീട്ടില്‍ ഞായറാഴ്ച രാവിലെ കുടുംബ സമേതം വിരുന്നിന് പോകുന്നതിനിടെ കണ്ണൂരില്‍ എത്തിയപ്പോള്‍ ബസിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. 

ഉടനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

പ്ലസ്ടു കഴിഞ്ഞ് ഉപരി പഠനത്തിനുളള ഒരുക്കത്തിനിടെയാണ് ഹയ ജന്‍ഫിഷാന്റെ മരണം.

മതാവ്: റജീന, മററു സഹോദരി: ഡോ.ഹയ ജഫ് ലിൻ.

Post a Comment

Previous Post Next Post