NEWS UPDATE

6/recent/ticker-posts

ഹർ ഘർ തിരം​ഗയ്ക്ക് തുടക്കം; സ്വതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിലേക്ക് കടന്ന് രാജ്യം

ന്യൂഡൽഹി: രാജ്യത്തിന്റെ സ്വതന്ത്ര്യദിനാഘോഷത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഹർ ഘർ തിരം​ഗയ്ക്ക് ഇന്ന് തുടക്കം. എല്ലാ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരിന്റെ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.[www.malabarflash.com]

ആസാദി കാ അമൃത് മഹോത്സവിന്റെ ഭാ​ഗമായാണ് ഹർ ഘർ തിരം​ഗ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാ​ഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കൂട്ടായ്മകളിലും ഇന്ന് ദേശീയ പതാക ഉയർത്തും.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവത്യാ​ഗം ചെയ്ത സ്മരിക്കുന്നതിന് വേണ്ടിയാണ് ഹർ ഘർ തിരം​ഗ എന്ന പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. ഇന്ന് മുതൽ ആ​ഗസ്റ്റ് 15 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. വീടുകളിൽ പതാക ഉയർത്തുന്നതിന് ഫ്ലാ​ഗ് കോഡിൽ സർക്കാർ മാറ്റം വരുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്രഭരണ പ്രദേശങ്ങളിൽ ലെഫ്. ഗവർണർമാരുമാണ് ഏകോപിപ്പിക്കുക.

ഇരുപത് കോടിയിലധികം വീടുകളിൽ പതാക ഉയർത്തുകയാണ് ഹർ ഘർ തിരം​ഗയിലൂടെ ലക്ഷ്യം വെക്കുന്നത്. സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികളിലൂടെയാണ് വീടുകളിലേക്ക് ​ദേശീയ പതാക എത്തിക്കുന്നത്. കുടുംബശ്രീ മിഷനാണ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാനുളള ദേശീയ പതാക നിർമ്മിച്ചിരിക്കുന്നത്. ഒരു കുട്ടിയിൽ നിന്ന് 30 രൂപ ഈടാക്കിയാണ് പതാക വിതരണം. വിദ്യാലയങ്ങളിലെ പതാക വിതരണം നടത്തും. 

സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അർധസർക്കാർ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളജുകൾ, വിവിധ സർക്കാർ വകുപ്പുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വായന ശാലകൾ, ക്ലബ്ബുകൾ, പഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങിയിടങ്ങളിലും ദേശീയ പതാക ഇന്ന് മുതൽ ഉയർത്തും. 

Post a Comment

0 Comments