Top News

സിനിമയിലെ ക്ലൈമാക്സ് അനുകരിച്ചു; 20 ലീറ്റർ പെട്രോൾ ശരീരത്തിലൊഴിച്ച് കത്തിച്ച്‌ യുവാവ് ജീവനൊടുക്കി

ബെംഗളൂരു: തെലുങ്ക് ചിത്രമായ അരുന്ധതിയിലെ ആത്മാഹുതി രംഗം അനുകരിച്ച് കർണാടകയിൽ 23 വയസ്സുകാരൻ ആത്മ‌ഹത്യ ചെയ്‌തു. കർണാടകയിലെ തുമാകുരു സ്വദേശിയായ രേണുക പ്രസാദ് ആണ് മരിച്ചത്. 15 തവണയെങ്കിലും യുവാവ് ഈ ചിത്രം കണ്ടിട്ടുണ്ടാകുമെന്നാണു വിവരമെന്നു പോലീസ് പറയുന്നു.[www.malabarflash.com]


സിനിമകളോടുള്ള അമിതമായ ഭ്രമമായിരുന്നു യുവാവിന്. പതിനൊന്നാം ക്ലാസിൽ ഇയാൾ പഠനം നിർത്തിയിരുന്നു. സിനിമയിലെ കഥാപാത്രത്തെ പോലെ 20 ലീറ്റർ പെട്രോൾ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. വഴിയാത്രക്കാരാണ് ഇയാളെ ആശുപത്രിൽ എത്തിച്ചത്. 60 ശതമാനത്തോളം ഇയാൾക്ക് പൊള്ളലേറ്റിരുന്നു. പിറ്റേദിവസം മരിച്ചു.

പത്താംക്ലാസ് വരെ പഠനത്തിൽ അസാധാരണമായ മികവു പുലർത്തിയിരുന്ന വിദ്യാർഥിയായിരുന്നു രേണുക പ്രസാദെന്ന് ബന്ധുക്കൾ പറയുന്നു. അരുന്ധതി സിനിമയിലെ ആത്മാഹുതി രംഗങ്ങൾ അനുകരിക്കുന്നതിനെക്കുറിച്ച് നേരത്തെ തന്നെ മാതാപിതാക്കളോട് യുവാവ് സംസാരിച്ചിരുന്നതായും പൊലീസ് പറയുന്നു.

Post a Comment

Previous Post Next Post