NEWS UPDATE

6/recent/ticker-posts

വാട്‌സാപ്പില്‍ 'വോയ്‌സ് സ്റ്റാറ്റസ്' സൗകര്യം വരുന്നു

ഇന്‍സ്റ്റാഗ്രാമിലും മറ്റും സ്‌റ്റോറീസ് എന്ന പേരില്‍ അറിയപ്പെടുന്ന ഫീച്ചറാണ് വാട്‌സാപ്പിലെ സ്റ്റാറ്റസ്. നിലവില്‍ ഇതുവഴി ചിത്രങ്ങളും വീഡിയോകളും ടെക്സ്റ്റും പങ്കുവെക്കാനാണ് വാട്‌സാപ്പ് അനുവദിക്കുന്നത്. എന്നാല്‍, ഇനി വാട്‌സാപ്പ് സ്റ്റാറ്റസ് വഴി ശബ്ദ ശകലങ്ങള്‍ പങ്കുവെക്കാനും വാട്‌സാപ്പ് അനുവദിക്കുമെന്നാണ് വിവരം.[www.malabarflash.com]

വോയ്‌സ് നോട്ട് സ്റ്റാറ്റസ് അല്ലെങ്കില്‍ വോയ്‌സ് സ്റ്റാറ്റസ് വഴി ആളുകള്‍ക്ക് ശബ്ദം റെക്കോര്‍ഡ് ചെയ്ത് സ്റ്റാറ്റസില്‍ പങ്കുവെക്കാന്‍ സാധിക്കും. ചാറ്റ് ചെയ്യുന്നതിനിടെ ശബ്ദം അയക്കുന്നതിന് സമാനമായിരിക്കും ഈ സൗകര്യവും.

പലവിധ ആവശ്യങ്ങള്‍ക്കായി ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. വാബീറ്റ ഇന്‍ഫോയാണ് ഈ ഫീച്ചര്‍ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഫീച്ചര്‍ ഇപ്പോള്‍ നിര്‍മാണ ഘട്ടത്തിലാണുള്ളത്.

പുതിയ ഫീച്ചര്‍ എത്തിക്കഴിഞ്ഞാല്‍ സ്റ്റാറ്റസ് സെക്ഷന് താഴെ വലത് ഭാഗത്തായി വോയ്‌സ് റെക്കോര്‍ഡിങ് ബട്ടനും കാണാം.

സാധാരണ സ്റ്റാറ്റസ് അപ്‌ഡേറ്റിന്റെ സ്വകാര്യത തന്നെയായിരിക്കും വോയ്‌സ് സ്റ്റാറ്റസിനും ലഭിക്കുക. സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ആര്‍ക്കെല്ലാം കാണാന്‍ സാധിക്കുന്നുണ്ടോ അവര്‍ക്കെല്ലാം നിങ്ങള്‍ പങ്കുവെക്കുന്ന വോയ്‌സ് സ്റ്റാറ്റസ് കേള്‍ക്കാനും സാധിക്കും. ആവശ്യമെങ്കില്‍ ഇതില്‍ മാറ്റം വരുത്താനാവും.

ഈ ഫീച്ചര്‍ എന്ന് അവതരിപ്പിക്കുമെന്ന് നിലവില്‍ വ്യക്തമല്ല. ആദ്യം ബീറ്റ ഉപഭോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുക. അതിന് ശേഷം മറ്റുള്ളവര്‍ക്കും ലഭിക്കും.

Post a Comment

0 Comments