Top News

ഇടുക്കി ഏലപ്പാറ എസ്റ്റേറ്റിന് സമീപം മണ്ണിടിച്ചില്‍; ഒരു സ്ത്രീ മരിച്ചു

ഇടുക്കി: ഏലപ്പാറ എസ്റ്റേറ്റിലെ കോഴിക്കാനം ലയത്തില്‍ മണ്ണിടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ചു. കോഴിക്കാനം രണ്ടാം ലയത്തില്‍ രാജുവിന്റെ ഭാര്യ ഭാഗ്യം (52) ആണ് മരിച്ചത്.[www.malabarflash.com]


തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ലയത്തിനോട് ചേര്‍ന്നുള്ള അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ സമീപത്തെ മണ്‍തിട്ട ഇടിഞ്ഞ് വീഴുകയായിരുന്നു. പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്.

ഭാഗ്യത്തിന്റെ ഭര്‍ത്താവും മൂന്ന് മക്കളും വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇവര്‍ സുരക്ഷിതരാണ്. പീരുമേട് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരുമെല്ലാം ചേര്‍ന്ന് രണ്ട് മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് ഭാഗ്യത്തിന്റെ മൃതദേഹം പുറത്തെടുത്തത്.

Post a Comment

Previous Post Next Post