Top News

മുഖ്യമന്ത്രിയുടെ ചടങ്ങിലെ സ്വാഗതസംഘം ചെയര്‍മാന്‍ അറസ്റ്റില്‍; തനിക്കെതിരെ പ്രതികാരനടപടിയെന്ന് ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ തിരുവനന്തപുരം ഡി.സി.സി സെക്രട്ടറി കൃഷ്ണകുമാര്‍ അറസ്റ്റില്‍. തോന്നയ്ക്കല്‍ കുമാരനാശന്‍ 150-ാം ജന്മവാര്‍ഷിക പരിപാടിക്കിടെയാണ് കോണ്‍ഗ്രസ് നേതാവ് ബിന്ദുകൃഷ്ണയുടെ ഭര്‍ത്താവ് കൂടിയായ കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്തത്.[www.malabarflash.com] 

മുഖ്യമന്ത്രി ശനിയാഴ്ച പങ്കെടുത്ത കുമാരനാശന്‍ 150-ാം ജന്മവാര്‍ഷിക പരിപാടിയുടെ സ്വാഗത സംഘം ചെയര്‍മാനാണ് കൃഷ്ണകുമാര്‍. തനിക്ക് നേരെ നടക്കുന്നത് പ്രതികാര നടപടിയാണെന്ന് കൃഷ്ണകുമാര്‍ പ്രതികരിച്ചു.

അതേസമയം, കൃഷ്ണകുമാറിന്റേത് കരുതല്‍ തടങ്കലെന്നാണ് പോലീസ് വിശദീകരണം. കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് കൃഷ്ണ കുമാറിനെ കഠിനം കുളം സ്‌റ്റേഷനിലേക്ക് മാറ്റി.

സംഭവത്തില്‍ ബിന്ദുകൃഷ്ണയുടെ പ്രതികരണം: മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് മംഗലാപുരം തോന്നയ്ക്കലില്‍ വച്ച് തിരുവന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയായ കിച്ചു ഏട്ടനെ അന്യായമായി മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു കരുതല്‍ തടങ്കലിലാക്കുകയും ഇപ്പോള്‍ കഠിനംകുളം സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്.

കുമാരനാശാന്‍ ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് കുമാരനാശാന്റെ 150-ാം ജന്മവാര്‍ഷികാഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ആശാന്‍ കാവ്യശില്പം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു.

Post a Comment

Previous Post Next Post