NEWS UPDATE

6/recent/ticker-posts

സുള്ള്യയില്‍ അക്രമത്തിന് ഇരയായ കാസര്‍കോട് സ്വദേശി മരിച്ചു; എട്ട് പേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: സുള്ള്യയില്‍ അക്രമത്തിന് ഇരയായ കാസര്‍കോട് സ്വദേശി മരിച്ചു. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി മുഹമ്മദ് മസൂദ് (19) ആണ് മരിച്ചത്. സംഭവത്തില്‍ പ്രദേശവാസികളായ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുനില്‍, സുധീര്‍, ശിവ, രഞ്ജിത്, സദാശിവ, അഭിലാഷ്, ജിം രഞ്ജിത്, ഭാസ്‌കര എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]

കഴിഞ്ഞ ഒരു മാസത്തോളമായി മസൂദ് കൂലിപ്പണിക്കായി കര്‍ണാടക സുള്ള്യയിലെ കളഞ്ചയിലെ മുത്തശ്ശന്‍ അബ്ദു മുക്രിയുടെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് കേസില്‍ പ്രതിയായ സുധീര്‍ എന്നയാളും മസൂദും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിന്റെ പരില്‍ വാക്കേറ്റമുണ്ടായിരുന്നു. 

ഈ വിഷയം പരിഹരിക്കാമെന്ന് പറഞ്ഞ് യുവാവിനെ സുഹൃത്ത് ഇബ്രാഹിമിനെക്കൊണ്ട് വിഷ്ണുനഗരി എന്ന സ്ഥലത്തെ കടയ്ക്ക് സമീപത്തേക്ക് വിളിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ച് എട്ടംഗ സംഘം ചോദ്യം ചെയ്യുന്നതിനിടെ അഭിലാഷ് എന്നയാള്‍ സോഡ കുപ്പി കൊണ്ട് യുവാവിന്റെ തലയ്ക്ക് അടിച്ചു. ഇതോടെ മസൂദും ഇബ്രാഹീമും രണ്ട് വഴിക്ക് ഓടി. മസൂദിനെ സംഘം പിന്തുടര്‍ന്നതായും പറയുന്നു. 

പിന്നീട് യുവാവിനെ കുറിച്ച് വിവരമില്ലാതായതോടെ ഇബ്രാഹിം സുഹൃത്തുക്കളേയും തിരച്ചില്‍ നടത്തുന്നതിനിടയില്‍ പുലര്‍ച്ചെ 1.30 ഓടെ അബൂബക്കര്‍ എന്നയാളുടെ കിണറിന് സമീപം അബോധാവസ്ഥയില്‍ കണ്ടെത്തുകയുമായിരുന്നു'.

തുടര്‍ന്ന് മംഗ്ളുറു ഫസ്റ്റ് ന്യൂറോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു. ഇബ്രാഹീമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് സംഘത്തിലുള്‍പ്പെട്ടതായി പറയുന്ന എട്ട് പേരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് എസ്ഡിപിഐ ആരോപിച്ചു.

Post a Comment

0 Comments