Top News

തൃണമൂല്‍ മന്ത്രിയുടെ അനുയായിയുടെ വീട്ടില്‍ ഇ ഡി റെയ്ഡ്; 20 കോടി രൂപ കണ്ടെടുത്തു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ അനുയായിയുടെ വസതിയില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടിക്കണക്കിന് രൂപ കണ്ടെടുത്തു. പാര്‍ത്ഥ ചാറ്റര്‍ജിയുടെ അനുയായി അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 20 കോടി രൂപ ഇ ഡി പിടിച്ചെടുത്തത്.[www.malabarflash.com]

പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍, ബംഗാള്‍ പ്രൈമറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവയിലെ റിക്രൂട്ട്മെന്റ് അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടത്തിയത്. 500, 2000 രൂപയുടെ നോട്ടുകള്‍ കൂട്ടിയിട്ടിരിക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

ബേങ്ക് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മെഷീന്‍ ഉപയോഗിച്ചാണ് നോട്ടുകളെണ്ണിത്തീര്‍ത്തത്. അര്‍പ്പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് ഇരുപതോളം മൊബൈല്‍ ഫോണുകളും കണ്ടെത്തി. ഇവയുടെ ഉപയോഗവും പരിശോധിച്ച് വരികയാണ്. കണക്കില്‍പ്പെടാത്ത സ്വര്‍ണം, വിദേശകറന്‍സി, രേഖകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയും ഇഡി ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്ന് ശേഖരിച്ചിട്ടുണ്ട്. 

Post a Comment

Previous Post Next Post