Top News

കര്‍ണാടകയില്‍ ദലിത് നേതാവിനെ വെട്ടിക്കൊന്നു

ബെംഗളൂരു: ബിജെപി ഭരിക്കുന്ന കര്‍ണാടകയില്‍ പട്ടാപ്പകല്‍ ദലിത് നേതാവിനെ അക്രമികള്‍ വെട്ടിക്കൊന്നു. തലസ്ഥാനമായ ബെംഗളൂരുവില്‍നിന്ന് 70 കി.മീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന തുമകുരു ജില്ലയിലെ ഗുബ്ബി ടൗണില്‍ വച്ചാണ് ജെഡിഎസിലെ ദളിത് നേതാവായ കുരി മൂര്‍ത്തിയെന്ന ജെ സി നരസിംഹമൂര്‍ത്തിയെ അക്രമികള്‍ വെട്ടിക്കൊന്നത്.[www.malabarflash.com]

ഗുബ്ബിയിലെ ഗവണ്‍മെന്റ് ജൂനിയര്‍ കോളജിന് സമീപമുള്ള ചായക്കടയ്ക്ക് മുന്നില്‍ വെച്ചായിരുന്നു ആക്രമണം. മുന്‍ ടൗണ്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ മൂര്‍ത്തി ജില്ലയിലെ ദലിത് സംഘടനകളുടെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. 

കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഉടന്‍ അറിവായിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഗുബ്ബി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post