Top News

മലപ്പുറത്ത് ഫുട്ബോൾ മത്സരത്തിനിടെ ഗാലറി തകർന്നു; നിരവധി പേർക്ക് പരുക്ക്

മലപ്പുറം: ഫുട്ബാൾ ടൂർണ്ണമെന്‍റ് മത്സരത്തിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരിക്ക്. പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ ഐ.സി.സി ക്ലബ്ബ് സംഘടിപ്പിച്ച ഐ.സി.സി സൂപ്പർ സെവൻസ് ഫ്ലഡ് ലൈറ്റ് പി.എഫ്.സി സെവൻസ് ഫുട്ബാൾ മത്സരത്തിനിടെയാണ് അപകടം.[www.malabarflash.com]

വണ്ടൂർ സ്വകാര്യ ആശുപത്രിലും നിലമ്പൂർ ജില്ല ആശുപത്രിയിലുമായി 50ഓളം പേർ ചികിത്സ തേടി.

കളി തുടങ്ങി അല്പം കഴിഞ്ഞപ്പോഴാണ് ഗാലറി തകർന്നു വീണത്. രണ്ടാഴ്ച മുമ്പാണ് ടൂർണ്ണമെന്‍റ് ആരംഭിച്ചത്. എന്നാൽ മഴ കാരണം പല ദിവസങ്ങളിലും കളി മുടങ്ങിയിരുന്നു. 

ചൊവ്വാഴ്ച കെ.എസ്.ബി കൂറ്റമ്പാറയും ടോപ് സ്റ്റാർ കൂരാടും തമ്മിലായിരുന്നു മത്സരം. രാത്രി ഒമ്പതു മണിയോടെയാണ് കളി ആരംഭിച്ചത്. കളി തുടങ്ങി ഏതാനും നിമിഷങ്ങൾക്കകം പടിഞ്ഞാറു ഭാഗത്തെ ഗാലറി പിന്നിലേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

Post a Comment

Previous Post Next Post