Top News

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ മൂവാളംകുഴി ചാമുണ്ഡി പുനഃപ്രതിഷ്ഠ 28 മുതൽ

പാലക്കുന്ന് : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ മൂവാളംകുഴി ചാമുണ്ഡിയമ്മയുടെ പുനഃപ്രതിഷ്ഠ, നവീകരിച്ച പള്ളിയറയിൽ 28 മുതൽ 30 വരെ നടക്കും.[www.malabarflash.com]

കോലത്തു നാട്ടിൽ ചുരുക്കംചില ക്ഷേത്രങ്ങളിലും തറവാടുകളിലും മാത്രം കുടിയിരിപ്പുള്ള രൗദ്രഭാവ മൂർത്തിയാണ് മൂവാളംകുഴി ചാമുണ്ഡി. 28ന് രാത്രി 7ന് സമൂഹ പ്രാർഥനയും തുടർന്ന് അനുബന്ധപൂജകളും നടക്കും.29 ന് രാവിലെ 7ന് ഗണപതി ഹോമത്തിന് ശേഷം അനുബന്ധപജാകർമങ്ങൾ.

30ന് രാവിലെ 6.11നും 7.21നും മധ്യേയാണ്‌ മൂവാളംകുഴി ചാമുണ്ഡി ചാമുണ്ഡിയമ്മയുടെ സാനിധ്യ പുനഃപ്രതിഷ്ഠ.അതിന്റെ ഭാഗമായി ജീവകലശാഭിഷേകവും സാനിധ്യ കലാശാഭിഷേകവും മഹാപൂജയും നടക്കും. തുടർന്ന് പ്രസാദവിതരണത്തോടെ സമാപനം. 

ക്ഷേത്രത്തിലെ വാർഷിക ആറാട്ടുത്സവ സമാപനത്തിന് ശേഷം കീഴൂർ ക്ഷേത്രത്തിലേക്കുള്ള തിരിച്ചെഴുള്ളത്തിന് ശേഷം അന്ന് രാത്രി മൂവാളംകുഴി ചാമുണ്ഡിയമ്മയ്ക്ക് തെയ്യം കൂടലും അടുത്ത ദിവസം ഭക്തർക്ക് ദർശനം നൽകാൻ തെയ്യത്തിന്റെ പുറപ്പാടുമാണ് പതിവ് രീതി. ലക്ഷങ്ങൾ ചെലവിട്ട് തൃക്കണ്ണാട് ക്ഷേത്ര ഉത്സവാഘോഷ യു.എ.ഇ. കമ്മിറ്റിയാണ്‌ പുനഃപ്രതിഷ്ഠയുടെ പള്ളിയറ പുനർനിർമിച്ച് നൽകിയത് .

Post a Comment

Previous Post Next Post