Top News

ശക്തി കബഡി ഫെസ്റ്റ് 2022 സീസണ്‍ 2; പ്രമോ വീഡിയോ പ്രകാശനം ചെയ്തു

ദുബൈ: 2022 ജൂണ്‍ 26ന് അജ്മാന്‍ വിന്നേര്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്റ്റേഡിയത്തില്‍ നടക്കുന്ന ശക്തി കബഡി ഫെസ്റ്റ് 2022 സീസണ്‍ 2 ന്റെ 'പ്രമോ വീഡിയോ, ബ്രോഷര്‍ പ്രകാശനം ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ പ്രസിഡന്റ് വൈ. എ റഹീം നിവ്വഹിച്ചു.

ചടങ്ങിൽ ശക്തിയുടെ പ്രസിഡന്റ്‌ ശ്രീ വിജയൻ കെ. വി പാലക്കുന്ന്, ജനറൽ സെക്രട്ടറി ശ്രീ കുഞ്ഞിരാമൻ ചുള്ളി, കബഡി ഫെസ്റ്റ് ജനറൽ കൺവീനർ ശ്രീ വിജയറാം പി.കെ പാലക്കുന്നു, ഫിനാൻസ് കൺവീനർ ശ്രീ കുഞ്ഞികൃഷ്ണൻ ചീമേനി, മുൻ പ്രസിഡന്റ് മാരായ ശ്രീ വി. വി. ബാലൻ, ശ്രീ ഗണേഷ് അരമങ്ങാനം, മുൻ ജനറൽ സെക്രട്ടറി ശ്രീ ശ്രീജിത്ത്‌ മൈച്ച, മുൻ വൈസ് പ്രസിഡന്റ്‌ ശ്രീ പപ്പൻ നീലേശ്വരം, കബഡി മീഡിയ ഇൻചാർജ് ശ്രീ രജിത് നാലാംവാതുക്കൾ എന്നിവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post