NEWS UPDATE

6/recent/ticker-posts

റഫറിയെ മര്‍ദിച്ച ഇന്ത്യന്‍ ഗുസ്തി താരം സതേന്ദര്‍ മാലിക്കിന് ആജീവനാന്ത വിലക്ക്

ലഖ്‌നൗ: ഇന്ത്യന്‍ ഗുസ്തി താരം സതേന്ദര്‍ മാലിക്കിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തി റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ. കോമണ്‍വെല്‍ത്ത് ട്രയല്‍സിനിടെ റഫറിയെ മര്‍ദിച്ചതിനാണ് വിലക്ക്.[www.malabarflash.com]


ലഖ്‌നൗവില്‍ ചൊവ്വാഴ്ച നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രയല്‍സിനിടെയായിരുന്നു സംഭവം. 125 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലായിരുന്നു സതേന്ദര്‍ മത്സരിച്ചിരുന്നത്. ഉച്ചയ്ക്ക് ശേഷമുള്ള സെഷനില്‍ മോഹിത് എന്ന താരവുമായുള്ള മത്സരത്തില്‍ തോറ്റതിനു പിന്നാലെയാണ് സതേന്ദര്‍ റഫറിയെ ഇടിച്ചത്.

ഈ സമയം റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ വേദിയിലുണ്ടായിരുന്നു. ഉടന്‍ തന്നെ താരത്തിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ ബ്രിജ് ഭൂഷണ്‍ നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമര്‍ അറിയിച്ചു.

Post a Comment

0 Comments