NEWS UPDATE

6/recent/ticker-posts

സ്നേഹസാഗരം തീർത്ത് ഉദുമക്കാർ കൂട്ടായ്മ കുടുംബ സംഗമം

ഉദുമ: ഒരുമയും സൗഹൃദവും ഉയർത്തി ഉദുമക്കാർ കൂട്ടായ്മ കുടുംബ സംഗമം സ്നേഹസാഗരമായി. കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവ താരം കെ.എസ്. സ്വർണ്ണ ഉദ്ഘാടനം ചെയ്തു. കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ഖാദർ മാങ്ങാട് അധ്യക്ഷനായി.[www.malabarflash.com]

ഉദുമ ഗ്രാമ പഞ്ചായത്ത്പ്രസിഡൻ്റ് പി.ലക്ഷ്മി,കാസറകോട് ഡി വൈ. എസ്. പി. പി ബാലകൃഷ്ണൻ നായർ, കാർട്ടൂണിസ്റ്റ് കെ.എ. ഗഫൂർ, സ്റ്റേഷൻ 5 സിനിമ നായകൻ പ്രയാൺ വിഷ്ണു, സംഘാടക സമിതി ചെയർമാൻ ഡോ.കെ. എം. അഷറഫ്, കൺവീനർ അബ്ദുല്ലക്കുഞ്ഞി ഉദുമ എന്നിവർ പ്രസംഗിച്ചു.

ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിൻ്റെ കായകൽപ് അവാർഡ് നേടിയ ഉദുമ കുടുംബാരോഗ്യ കേന്ദ്രം, സംസ്ഥാന ത്തെ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട 'തിങ്കളാഴ്ച നിശ്ചയം' സിനിമയിലെ അഭിനേത്രി മിനി ഷൈൻ, ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് കേരള സംസ്ഥാന കമ്മീ ഷണർ (റോവർ) ആയി നിയമിതനായ അജിത് സി കളനാട്, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ് വിജയി മനോജ് മേഘ, കേരള ഹൈക്കോടതിയിൽ നിന്ന് അഡ്വക്കറ്റായി എൻറോൾ ചെയ്ത മുഹമ്മദ് ആരിഫ് ഉദുമ പടിഞ്ഞാർ, ചാർട്ടേഡ് അക്കൗണ്ടൻ്റ്
പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ യാസർ അറഫാത്ത് ഉദുമ പടിഞ്ഞാർ, അഗ്രി ഹോർട്ടി സൊസൈറ്റിയുടെ 2021- 22 വർഷത്തെ കർഷക ജ്യോതി അവാർഡ് നേടിയ യുവ കർഷകൻ പിഅനിൽ കുമാർ, ഓൾ കേരള ഫോട്ടോഗ്രാഫേർ സ്അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് എൻ.എ. ഭരതൻ, വിദേശത്ത് നിന്നും എം.ബി.ബി.എസ് പഠനംപൂർത്തിയാക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ യോഗ്യത നേടിയ ഡോ.അഹ്സൻ അബ്ദുല്ല ഉദുമ പടിഞ്ഞാർ, മംഗളൂരു ഏനപ്പോയ മെഡിക്കൽ കോളജിൽ നിന്നും എം.ബി.ബി. എസിൽ ഉന്നത വിജയംനേടിയ ഡോ.എ.ഖദീജ മഫാസ, എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ബി അമൽ ബാബു, ശ്രേയ ശ്രീധരൻ, ഗോകുൽ ഗോപാലൻ, കെ.വി.നക്ഷത്ര, ഫായിസ് ഹമ്മാദ്, ഫാത്തിമ അൽ സഹറ ഹമീദ്, ബികെ ഗൗരി, അമൻ യശസ്വിൻ മഹാദേവ്, കേരളഎൻജിനീയറിങ്എൻട്രൻസ് പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് നേടിയ അതുൽ അഖിലേഷ് എന്നിവരെ ഉപഹാരം നൽകി ആദരിച്ചു.

കൂട്ടായ്മ അംഗങ്ങളും അവരുടെ മക്കളും കുടുംബാംഗങ്ങളുടെയും വിവിധ കലാ പ്രദർശനങ്ങൾക്ക് ശേഷം പാലക്കുന്ന് കർമ ഡാൻസ് സ്കൂൾ നൃത്ത സംഗീത ശിൽപം അവതരിപ്പിച്ചു.

Post a Comment

0 Comments