കാസർകോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു. രാജപുരം ചാമുണ്ഡിക്കുന്ന് സ്വദേശികളായ വിമലകുമാരി (58), മകള്‍ രേഷ്മ (28) എന്നിവരാണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയാണ് സംഭവം നടന്നത്.[www.malabarflash.com]
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം കഴിഞ്ഞ ദിവസമാണ് ഇവര്‍ കൈപ്പറ്റിയത്. ഇവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയില്ലെന്നാണ് പോലിസ് ഭാഷ്യം.
വിമലകുമാരിയുടെ ഭര്‍ത്താവ് രണ്ട് വര്‍ഷം മുമ്പ് മരിച്ചിരുന്നു. പിന്നീട് മകളെ ചികിൽസയ്ക്ക് കൊണ്ടുപോയിരുന്നതും അതിനുള്ള പണം കണ്ടെത്തിയിരുന്നതും വിമല കുമാരിയായിരുന്നു.
മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ വിമലകുമാരിയെ പ്രേരിപ്പിച്ച കാരണം കണ്ടെത്താന്‍ ഇതുവരെ പോലിസിന് കഴിഞ്ഞിട്ടില്ല.


Post a Comment