ഉദുമ: ഉദുമ കോതാറമ്പത്ത് ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ പുന:പ്രതിഷ്ഠ ബ്രഹ്‌മകലശ മഹോത്സവത്തിന് തുടക്കമായി. കലവറ നിറയ്ക്കല്‍ ചടങ്ങോടെയാണ് മൂന്ന് നാളുകളിലായി നടക്കുന്ന ഉത്സവത്തിന് സമാരംഭമായത്.[www.malabarflash.com]
ചൊവ്വാഴ്ച്ച രാവിലെ 10 മണിയോടെ അച്ചേരി മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും മുത്തുകുടകളുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ ഘോഷയാത്രയായാണ് കലവറ ദ്രവ്യങ്ങള്‍ ക്ഷേത്രത്തിലെത്തിച്ച് സമര്‍പ്പിച്ചത്.
മെയ് 26ന് വ്യാഴാഴ്ച്ച രാവിലെ 6.07 മുതല്‍ 7.26 വരെയുളള രേവതി രണ്ടാംകാല്‍ എടവം രാശി മുഹൂര്‍ത്തത്തില്‍ ബ്രഹ്‌മശ്രീ അരവത്ത് കെ.യു പത്മനാഭതന്ത്രികളുടെ കാര്‍മികത്വത്തില്‍ പുന:പ്രതിഷ്ഠ നടക്കും.
Post a Comment