NEWS UPDATE

6/recent/ticker-posts

സ്ത്രീയെ കുത്തിക്കൊന്നു, കൊലപാതകക്കുറ്റത്തിന് ആടിന് മൂന്ന് വർഷം തടവ് ശിക്ഷ

സുഡാനിൽ കൊലപാതകക്കുറ്റത്തിന് ആടിനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ച് കോടതി. ആടിന്റെ കുത്തേറ്റ് സ്ത്രീ മരിച്ച സംഭവത്തിലാണ് മൃഗത്തിന് തടവ് ശിക്ഷ വിധിച്ചത്. ദക്ഷിണ സുഡാന്‍ സ്വദേശിയായ ആദിയു ചാപ്പിംഗ് എന്ന 45 കാരിയാണ് ആടിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചാപ്പിംഗിന്റെ തലയിലാണ് ആടിന്റെ കുത്തേറ്റത്. വാരിയെല്ലും തകർന്ന് പരിക്കേറ്റ സ്ത്രീ ഉടൻ മരിക്കുകയായിരുന്നു.[www.malabarflash.com]


സംഭവത്തിന് പിന്നാലെ പോലീസ് ആടിനെ കസ്റ്റഡിയിലെടുത്തു. ഉടമ നിരപരാധിയാണെ്നും കുറ്റം ചെയ്തത് ആടാണെന്നും അതിനാൽ ആട് അറസ്റ്റിന് അർഹമാണെന്നും മേജർ എലിജ മബോർ പറഞ്ഞു. ആട് ഇപ്പോൾ പ്രദേശത്തെ ഒരു പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. അടുത്ത മൂന്ന് വർഷം ആട് സുഡാനിലെ ലേക്‌സ് സ്റ്റേറ്റിലെ അഡ്യൂവൽ കൗണ്ടി ആസ്ഥാനത്തുള്ള സൈനിക ക്യാമ്പിൽ ചെലവഴിക്കും.

ആടിന്റെ ഉടമയും ഇരയുടെ കുടുംബവും ബന്ധുക്കളും അയൽക്കാരുമാണ്. ആടിനെ ജയിലിൽ നിന്ന് മോചിപ്പിക്കുമ്പോൾ അത് പ്രാദേശിക നിയമമനുസരിച്ച് കുടുംബത്തിന് സമ്മാനമായി നൽകും. മാത്രമല്ല, ആടിന്റെ ഉടമ ഡുവോണി മന്യാങ് ധാൽ അഞ്ച് പശുക്കളെ മരിച്ച സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി കൈമാറണമെന്നും പ്രാദേശിക കോടതി വിധിച്ചു.

Post a Comment

0 Comments