Top News

പാലക്കുന്ന് ക്ഷേത്രത്തിൽ ഗീതാജ്ഞ്ന യജ്ഞത്തിന് തുടക്കമായി

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ പതിമൂന്നാമത് ഗീതാജ്ഞന യജ്ഞത്തിന് തുടക്കമായി.30 വരെ നീളുന്ന പ്രഭാഷണത്തിന് ഭണ്ഡാര വീട്ടിൽ മുഖ്യകർമി സുനീഷ് പൂജാരി ഭദ്രദീപം തെളിച്ച് തുടക്കം കുറിച്ചു.[www.malabarflash.com] 

ശ്രീമദ് ഭഗവത്ഗീത രണ്ടാം അധ്യായം സാംഖ്യായോഗമാണ് വിഷയം. കൊല്ലം ചിന്മയ മിഷനിലെ സ്വാമി കല്ല്യൺ സരസ്വതിയാണ്‌ പ്രഭാഷകൻ. ഉദ്ഘാടനയോഗത്തിൽ ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി. പി. ചന്ദ്രശേഖരൻ, ട്രഷറർ പി. കെ. രാജേന്ദ്രനാഥ്‌ എന്നിവർ പ്രസംഗിച്ചു. 

ക്ഷേത്ര യു.എ. ഇ. കമ്മിറ്റിയുടെ സഹകരണത്തോടെ 2008 ലാണ് ഗീതാജ്ഞന യജ്ഞത്തിന് ഇവിടെ തുടക്കമിട്ടത്. കോവിഡ് നിയന്ത്രണത്തെ തുടർന്ന് രണ്ടു വർഷത്തെ ഇടവേളക്ക് ശേഷമാണ് തിങ്കളാഴ്ച്ച ഇവിടെ ഇത് പുനരാരംഭിച്ചത്.

Post a Comment

Previous Post Next Post