ഹജ്ജുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ജിദ്ദയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിനിടെ വ്യാപകമായി പ്രചരിച്ച തന്റെ പ്രസംഗത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി. പ്രസംഗത്തിനിടെ ബിജെപി നേതാവ് കൃഷ്ണദാസ് കുടിക്കാൻ വെള്ളം തന്നു. അതിനു ശേഷം കൈയീന്നു പോയി–അബ്ദുല്ലക്കുട്ടി പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് അബ്ദുല്ലക്കുട്ടി നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ആ പ്രസംഗത്തിന്റെ പല ഘട്ടങ്ങളിലും താൻ സൗദിയെ കുറിച്ചും ഇവിടത്തെ ഭരണാധികാരികൾ ചെയ്യുന്ന സഹായങ്ങളെ കുറിച്ചും പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
0 Comments