Top News

ചെറിയ പെരുന്നാള്‍: സംസ്ഥാനത്ത് നാളെയും പൊതു അവധി

തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് നാളെയും അവധി. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനള്‍ക്കെല്ലാം നാളെ അവധി ആയിരിക്കും.[www.malabarflash.com]


കലണ്ടര്‍പ്രകാരം നേരത്തെ പ്രഖ്യാപിച്ച അവധി തിങ്കളാഴ്ച ആയിരുന്നു. എന്നാല്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ചൊവ്വാഴ്ചയാണ് ചെറിയ പെരുന്നാള്‍.

അതേസമയം, തിങ്കളാഴ്ച നേരത്തെ പ്രഖ്യാപിച്ച അവധിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ചെറിയ പെരുന്നാള്‍ ദിനമായ ചൊവ്വാഴ്ച കൂടി അവധി പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.

Post a Comment

Previous Post Next Post