NEWS UPDATE

6/recent/ticker-posts

ജഡ്ജിയുടെ കാറിനുള്ളിൽ പൂച്ച കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ്

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ഡ്യൂട്ടിക്കെത്തിയ ജഡ്ജിയുടെ വാഹനത്തിനുള്ളിൽ പൂച്ച കുടുങ്ങി. വയനാട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതിയിലെ ജഡ്ജിയുടെ വാഹനത്തിൻ്റെ എൻജിനുള്ളിലാണ് പൂച്ചക്കുട്ടി കുടുങ്ങിയത്.[www.malabarflash.com]

സിവിൽ സ്റ്റേഷനിൽ നിർത്തിയിട്ട വാഹനത്തിൽ നിന്ന് പൂച്ച കരയുന്നതു കേട്ട് ഡ്രൈവർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു. കൽപ്പറ്റയിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി പിന്നീട് പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്തി.

Post a Comment

0 Comments