NEWS UPDATE

6/recent/ticker-posts

പ്രവേശനോത്സവത്തിൽ അമ്മമാരുടെ പലഹാര പ്രദർശനവുമായി മേൽ ബാര അങ്കൺവാടി

ഉദുമ: പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ഉദുമ ഗ്രാമ പഞ്ചായത്തിലെ മേൽ ബാര അങ്കൺവാടിയിൽ അമൃതം ന്യൂട്രി മിക്സ് ഉപയോഗിച്ചുള്ള വിവിധ തരം പലഹാരങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു.[www.malabarflash.com] 

അമ്മമാർ പാചകം ചെയ്ത അമൃതം ബിസ്കറ്റ്, ന്യൂട്രി മിക്സ് ഉണ്ട, ലഡു, കട്ലറ്റ്, കിണ്ണത്തപ്പം, അട, ഹൽവ തുടങ്ങിയ വിഭവങ്ങളാണ് അങ്കൺവാടിയാർ പ്രദർശിപ്പിച്ചത്. കുട്ടികൾക്ക് ഇവ പരിചയപെടുത്തുന്നതോടൊപ്പം ഇത് ഉണ്ടാക്കുന്ന രീതികൾ മറ്റ് അമ്മമാർക്ക് വിശദീകരിക്കുകയും ഇതോടൊപ്പം ചെയ്തു. 

അമൃതം ന്യൂട്രി മിക്സ് കൊണ്ട് എന്തെല്ലാം വിഭവങ്ങൾ തയ്യാറാക്കാം എന്നാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അങ്കൺവാടി പരിസരത്തുള്ള 3 വയസ്സിന് താഴേ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും ന്യൂട്രി മിക്സ് വിതരണം ചെയ്യുന്നുണ്ടെന്നും ഇത് എല്ലാം കുട്ടികൾക്കും നൽകണമെന്നും അങ്കൺവാടി ടീച്ചർ രമണി പറഞ്ഞു. 

പലഹാര വിഭവങ്ങളുടെ പ്രദർശനം പഞ്ചായത്തംഗം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എ എൽ എം സി ചെയർമാൻ ഷിബു കടവങ്ങാനം അധ്യക്ഷത വഹിച്ചു. ആശാ വർക്കർ ശോഭന ഉത്തമൻ, എ എൽ എം സി അംഗം ജയചന്ദ്രൻ ബി കെ, വനിതാ അംഗം അക്ഷിത എന്നിവർ സംസാരിച്ചു.

Post a Comment

0 Comments